‘ആരുടെയൊക്കെയോ വീഴ്ചകള്‍ക്ക് ഞങ്ങളെ ശിക്ഷിക്കുകയാണ്’; തെരുവിലേക്ക് തള്ളിവിടുന്നുവെന്ന് ഫ്‌ളാറ്റ് ഉടമകള്‍  

‘ആരുടെയൊക്കെയോ വീഴ്ചകള്‍ക്ക് ഞങ്ങളെ ശിക്ഷിക്കുകയാണ്’; തെരുവിലേക്ക് തള്ളിവിടുന്നുവെന്ന് ഫ്‌ളാറ്റ് ഉടമകള്‍  

Published on

ആരുടെയൊക്കെയോ വീഴ്ചകള്‍ക്ക് തങ്ങളെ ശിക്ഷിക്കുകയാണെന്ന് സുപ്രീം കോടതി പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട ഫ്‌ളാറ്റ് സമുച്ചയങ്ങളിലെ താമസക്കാര്‍ ദ ക്യുവിനോട്. തങ്ങള്‍ എങ്ങോട്ടുപോകുമെന്ന് ഫ്‌ളാറ്റ് ഉടമകള്‍ ചോദിക്കുന്നു. തങ്ങള്‍ കയ്യേറ്റക്കാരല്ല, നിയമാനുസൃതമായി വീട് വാങ്ങിയവരാണെന്നും ഇവര്‍ പറയുന്നു. ഒരായുഷ്‌കാലത്തെ സമ്പാദ്യം ഉപയോഗിച്ച് വാങ്ങിയതാണ് ഫ്‌ളാറ്റ്. പ്രായമായവരും കുട്ടികളും അടക്കമുള്ളവരെ തെരുവിലേക്ക് തള്ളിവിടാന്‍ എന്ത് തെറ്റാണ് തങ്ങള്‍ ചെയ്തതെന്നും താമസക്കാര്‍ ചോദിക്കുന്നു. തങ്ങള്‍ നിയമലംഘകരല്ലെന്നും നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ഇവര്‍ ഉപരോധസമരം തുടരുകയാണ്.

‘ആരുടെയൊക്കെയോ വീഴ്ചകള്‍ക്ക് ഞങ്ങളെ ശിക്ഷിക്കുകയാണ്’; തെരുവിലേക്ക് തള്ളിവിടുന്നുവെന്ന് ഫ്‌ളാറ്റ് ഉടമകള്‍  
ചീഫ് സെക്രട്ടറിയെ തടഞ്ഞ് ഗോ ബാക്ക് വിളിച്ച് ഫ്‌ളാറ്റ് ഉടമകള്‍, ഞങ്ങളെ കൊലക്ക് കൊടുത്ത് എങ്ങോട്ട് പോകാനെന്ന് ചോദ്യം

പൊളിച്ച് നീക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ച ഫ്‌ളാറ്റുകള്‍ സന്ദര്‍ശിക്കാനെത്തിയ ചീഫ് സെക്രട്ടറി ടോം ജോസിനെ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. ഹോളി ഫെയ്ത്ത് ഫ്‌ളാറ്റിലെ താമസക്കാരാണ് ചീഫ് സെക്രട്ടറിയും ജില്ലാ കളക്ടറും അടക്കമുള്ളവരെ തടഞ്ഞത്. ഗോ ബൈക്ക് വിളിയുമായി തസുപ്രീം കോടതിയുടെ അന്ത്യശാസനത്തിന്റെ പശ്ചാത്തലത്തില്‍

ാമസക്കാര്‍ അണിനിരക്കുകയായിരുന്നു. ഫ്‌ളാറ്റിലേക്ക് കടക്കാന്‍ ചീഫ് സെക്രട്ടറിയെ അനുവദിച്ചില്ല. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സുപ്രീം കോടതി വിധിയെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. ഇതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. നേരത്തേ ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റ് കെട്ടിടം ടോം ജോസ് സന്ദര്‍ശിച്ചിരുന്നു.

‘ആരുടെയൊക്കെയോ വീഴ്ചകള്‍ക്ക് ഞങ്ങളെ ശിക്ഷിക്കുകയാണ്’; തെരുവിലേക്ക് തള്ളിവിടുന്നുവെന്ന് ഫ്‌ളാറ്റ് ഉടമകള്‍  
മരടിലെ ഫ്‌ളാറ്റുകളിലെ താമസക്കാരെ ഉടന്‍ ഒഴിപ്പിക്കണമെന്ന് സര്‍ക്കാര്‍; ഒറ്റയ്ക്ക് പൊളിക്കാനാകില്ലെന്ന് നഗരസഭ 

സുപ്രീം കോടതിയുടെ അന്ത്യശാസനത്തിന്റെ പശ്ചാത്തലത്തില്‍, മരട് നഗരസഭയില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കാന്‍ സര്‍ക്കാര്‍ നടപടി ഊര്‍ജിതമാക്കിയതോടെയാണ് താമസക്കാര്‍ പ്രതിഷേധം കടുപ്പിച്ചത്. ഫ്‌ളാറ്റുകള്‍ ഒഴിപ്പിക്കാന്‍ നഗരസഭയ്ക്ക് സര്‍ക്കാര്‍ കത്ത് നല്‍കിയിരുന്നു. ഇതോടെ ഉടമകള്‍ വീണ്ടും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുമുണ്ട്. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സുപ്രീം കോടതി വിധിയെന്ന് ചൂണ്ടിക്കാട്ടിയാണ് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. തങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കണമെന്നും വിധി പുനപ്പരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

logo
The Cue
www.thecue.in