വി എസ് അച്യുതാനന്ദന്‍  
വി എസ് അച്യുതാനന്ദന്‍  

മരട്: പുനരധിവാസത്തില്‍ സര്‍ക്കാറിന് ജാഗ്രത വേണമെന്ന് വി എസ്; കീഴ്‌വഴക്കം സൃഷ്ടിക്കരുത്

Published on

മരടിലെ പൊളിച്ചു മാറ്റാനുള്ള നാല് ഫ്‌ളാറ്റുകളില്‍ നിന്ന് കുടിയൊഴിപ്പിക്കുന്നവര്‍ക്ക് പുനരധിവാസം ഏര്‍പ്പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് വി എസ് അച്യുതാനന്ദന്‍. സമാനമായ നിയമലംഘനങ്ങള്‍ സര്‍ക്കാര്‍ കണ്ടെത്തിയതിനാല്‍ പുനരധിവാസവും നഷ്ടപരിഹാരവും നല്‍കുന്നതും കീഴ് വഴക്കം സൃഷ്ടിക്കും. മറ്റ് പാര്‍പ്പിട സൗകര്യമുള്ളവര്‍ക്ക് പുനരധിവാസം നല്‍കേണ്ട ബാധ്യത സര്‍ക്കാറിനില്ലെന്നും വി എസ് വ്യക്തമാക്കി.

വി എസ് അച്യുതാനന്ദന്‍  
മരട്: ഫ്‌ളാറ്റുടമകളുടെ അവസാനനീക്കവും വിഫലം; മൂന്നംഗസമിതി റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

പുനരധിവാസം ആവശ്യമായവരുടെ പട്ടിക സര്‍ക്കാര്‍ ഉണ്ടാക്കണം. മറ്റ് പദ്ധതികളാലും മറ്റും പുനരധിവാസം ആവശ്യമായവരുടെ പട്ടിക സര്‍ക്കാറിന്റെ കൈവശമുണ്ട്. അവരേക്കാള്‍ മുന്‍ഗണനയോ സൗകര്യങ്ങളോ ഫ്‌ളാറ്റിലുള്ളവര്‍ക്ക് നല്‍കിയാല്‍ ഇടതുപക്ഷ സര്‍ക്കാര്‍ തെറ്റായ സന്ദേശമാണ് അതിലൂടെ നല്‍കുക.

വി എസ് അച്യുതാനന്ദന്‍  
ആര്‍ബിഐയില്‍ നിന്ന് 30,000 കോടി കൂടി എടുക്കാന്‍ സര്‍ക്കാര്‍; സര്‍ക്കാര്‍ ഓഹരികള്‍ വിറ്റ് പണം കണ്ടെത്താനും നീക്കം

നഷ്ടപരിഹാരം നല്‍കുന്ന തുക വീണ്ടെടുക്കുന്നതിലും ജാഗ്രത കാണിക്കണമെന്ന് വി എസ് പറയുന്നു. ആദ്യ ഗഡു നല്‍കുന്നത് സര്‍ക്കാരാണ്. നിര്‍മ്മാതാക്കളാണ് ഇത് നല്‍കേണ്ടതെന്നതിനാല്‍ അവരുടെ സ്വത്ത് കണ്ടുകെട്ടി വീണ്ടെടുക്കണം. ഫ്‌ളാറ്റുടമകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നതിനാല്‍ സ്ഥലം ഏറ്റെടുക്കണം. അതിന് ശേഷം മാത്രം പണം നല്‍കിയാല്‍ മതിയെന്നും ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ വി എസ് വ്യക്തമാക്കി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in