മരടില്‍ കുടിയൊഴിപ്പിച്ചു; ഇനി പൊളിക്കല്‍ നടപടി

മരടില്‍ കുടിയൊഴിപ്പിച്ചു; ഇനി പൊളിക്കല്‍ നടപടി

Published on

പൊളിച്ച് നീക്കാനുള്ള മരടിലെ നാല് ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒഴിഞ്ഞു പോകുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച സമയം ഇന്നലെ രാത്രി 12 മണിയോടെ അവസാനിച്ചു. വീട്ടുപകരണങ്ങള്‍ നീക്കാന്‍ കൂടുതല്‍ സമയം അനുവദിച്ചിട്ടുണ്ട്. 326 അപ്പാര്‍ട്ട്‌മെന്റുകളിലെ 243 പേര്‍ ഒഴിഞ്ഞു.

ഇന്നലെ വൈകീട്ട് അഞ്ച് മണിക്കുള്ളില്‍ ഒഴിയാനായിരുന്നു നേരത്തെ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ സാധനങ്ങള്‍ നീക്കുന്നത് ഇതിനുള്ള പൂര്‍ത്തിയാകില്ലെന്ന് ഉറപ്പായതോടെയാണ് കൂടുതല്‍ സമയം അനുവദിച്ചത്. സാധനങ്ങള്‍ മാറ്റുന്നത് വകെ വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കില്ലെന്നും നഗരസഭ അറിയിച്ചിട്ടുണ്ട്.

ഫ്‌ളാറ്റില്‍ നിന്നും ഒഴിഞ്ഞതായി ജില്ലാഭരണകൂടത്തിനെ രേഖാമൂലം അറിയിക്കണമെന്ന് ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. താല്‍കാലിക പുനരധിവാസത്തിന് അപേക്ഷിച്ചവര്‍ക്ക് നല്‍കുമെന്ന് ഫ്‌ളാറ്റുകള്‍ സന്ദര്‍ശിച്ച ജില്ല കളക്ടര്‍ എസ് സുഹാസം അറിയിച്ചിട്ടുണ്ട്. സാധനങ്ങള്‍ നീക്കുന്നത് വേഗത്തിലാക്കാന്‍ വളണ്ടിയര്‍മാരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫ്‌ളാറ്റുകളില്‍ പോലീസിനെയും വിന്യസിച്ചിട്ടുണ്ട്. ഇതിനെല്ലാമായി സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി രൂപ നഗരസഭയക്ക് അനുവദിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ പൊതു ആവശ്യത്തിനായി ബജറ്റില്‍ നീക്കിവെച്ച തുകയില്‍ നിന്നാണ് ഈ തുക നല്‍കിയിരിക്കുന്നത്.

ഈ മാസം പതിനൊന്ന് മുതല്‍ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള നടപടികള്‍ തുടങ്ങുമെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചിട്ടുള്ളത്. ആറ് കമ്പനികളുടെ മുന്‍ഗണന പട്ടിക ജില്ലഭരണകൂടം ചീഫ് സെക്രട്ടറിക്ക് നല്‍കിയിട്ടുണ്ട്. ഒരു കമ്പനിക്ക് രണ്ട് ഫ്‌ളാറ്റുകളും മറ്റ് രണ്ട് കമ്പനികള്‍ക്ക് ഓരോന്ന് വീതം നല്‍കണമെന്നാണ് ജില്ലാഭരണകൂടത്തിന്റെ നിര്‍ദേശം. മുംബൈയിലെയും ചെന്നൈയിലും കമ്പനികളാണ് പട്ടികയിലുള്ളത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in