ഡാം പൊട്ടി 14 പേര്‍ മരിക്കാന്‍ കാരണമായത് ഞണ്ടുകള്‍ ; വിചിത്ര വാദവുമായി മഹാരാഷ്ട്ര ജലവിഭവ മന്ത്രി
രത്‌നഗിരി ഡാം പൊട്ടാന്‍ കാരണം ഞണ്ടുകളുടെ ആധിക്യമെന്ന് മഹാരാഷ്ട്ര ജല വിഭവ മന്ത്രി തനാജി സാവന്ത്. ഡാം തകര്‍ന്നതിനെതുടര്‍ന്ന് 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഞണ്ടുകളാണ് ജലച്ചോര്‍ച്ചയുണ്ടാക്കിയതെന്നാണ് മന്ത്രിയുടെ വാദം. മുന്‍പ് ഡാമില്‍ ഇങ്ങനെയില്ലായിരുന്നു. ഞണ്ടുകളുടെ എണ്ണം വര്‍ധിച്ചതോടെയാണ് ചോര്‍ച്ചയുണ്ടായത്. പ്രദേശവാസികളാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. ഇതേ തുടര്‍ന്ന് ജലവിഭവ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചുവരികയാണ്. ദുരന്തം ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
ഡാം നിര്‍മ്മാണത്തില്‍ അപാകത ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികളില്‍ നിന്ന് വിവരം ലഭിച്ചതായും മന്ത്രി വ്യക്തമാക്കി. സംഭവത്തില്‍ സെക്രട്ടറി തല ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നിയോഗിച്ചിട്ടുണ്ട്. ഡാമിന്റെ സമീപത്തുള്ള 12 വീടുകള്‍ പൂര്‍ണമായും ഒലിച്ചുപോയിയിരുന്നു. എന്‍ഡിആര്‍എഫിന്റെ രണ്ട് സംഘങ്ങളെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. സോളാപൂര്‍ ജില്ലയിലെ യവാത്മല്‍ മണ്ഡലത്തെയാണ് ശിവസേന നേതാവായ തനാജി സാവന്ത് പ്രതിനിധീകരിക്കുന്നത്.