‘തന്റെ വാദം കേള്‍ക്കണം’; രണ്ടാമൂഴം കേസില്‍ തടസ ഹര്‍ജിയുമായി എം.ടി സുപ്രീം കോടതിയില്‍ 

‘തന്റെ വാദം കേള്‍ക്കണം’; രണ്ടാമൂഴം കേസില്‍ തടസ ഹര്‍ജിയുമായി എം.ടി സുപ്രീം കോടതിയില്‍ 

Published on

രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട കേസില്‍ സംവിധായകന്‍ വി.എ ശ്രീകുമാറിനെതിരെ സുപ്രീം കോടതിയില്‍ തടസ ഹര്‍ജി നല്‍കി എംടി വാസുദേവന്‍ നായര്‍. ശ്രീകുമാര്‍ ഹര്‍ജി നല്‍കിയാല്‍ തന്റെ വാദം കൂടി കേള്‍ക്കണമെന്നാണ് എംടി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. കേസില്‍ മധ്യസ്ഥ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് ശ്രീകുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേസ് ഹൈക്കോടതി കീഴ്‌ക്കോടതിക്ക് വിട്ടു. മധ്യസ്ഥതാ കാര്യം പരിശോധിക്കണമെന്ന നിരീക്ഷണത്തോടെയാണ് മുന്‍സിഫ് കോടതിക്ക് വിട്ടത്.

‘തന്റെ വാദം കേള്‍ക്കണം’; രണ്ടാമൂഴം കേസില്‍ തടസ ഹര്‍ജിയുമായി എം.ടി സുപ്രീം കോടതിയില്‍ 
മഞ്ജുവിന്റെ പരാതി ; മൊഴിയെടുപ്പിന് ഹാജരാകാതെ സംവിധായകന്‍ വി.എ ശ്രീകുമാര്‍ 

ആര്‍ബിട്രേഷനുള്ള കരാര്‍ നിലവിലുണ്ടോയെന്ന കാര്യം പരിഗണിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എംടിയുടെ വിഖ്യാത നോവലായ രണ്ടാമൂഴത്തെ അധികരിച്ച് സിനിമയൊരുക്കാന്‍ ഇരുവരും തമ്മില്‍ 2014 ലാണ് കരാറിലെത്തിയത്. മൂന്ന് വര്‍ഷത്തിനകം സിനിമ സാധ്യമാക്കുമെന്നായിരുന്നു കരാര്‍. എന്നാല്‍ കാലാവധി കഴിഞ്ഞ് ഒരുവര്‍ഷം കഴിഞ്ഞിട്ടും സിനിമ യാഥാര്‍ത്ഥ്യമായില്ല. ഇതോടെ കരാര്‍ ലംഘനം ചൂണ്ടിക്കാട്ടി എംടി മുന്‍സിഫ് കോടതിയെ സമീപിച്ചു. കേസില്‍ വാദം കേട്ട കോടതി രണ്ടാമൂഴം സിനിമയാക്കുന്നതില്‍ നിന്ന് ശ്രീകുമാറിനെ വിലക്കുകയും ചെയ്തിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in