‘അങ്കിളേ ഇതും കൂടി’, കുടുക്ക പൊട്ടിച്ച പണത്തിന് പുറമെ മുഖ്യമന്ത്രിക്ക് കമ്മലും ഊരി നല്‍കി ലിയാന തേജസ് 

‘അങ്കിളേ ഇതും കൂടി’, കുടുക്ക പൊട്ടിച്ച പണത്തിന് പുറമെ മുഖ്യമന്ത്രിക്ക് കമ്മലും ഊരി നല്‍കി ലിയാന തേജസ് 

Published on

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്,കുടുക്കയില്‍ സ്വരുക്കൂട്ടിയ സമ്പാദ്യത്തിനൊപ്പം സ്വര്‍ണ്ണക്കമ്മലും നല്‍കി നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി ലിയാന തേജസ്. എറണാകുളം ടൗണ്‍ ഹാളില്‍ മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സിനുള്ള നവതി ആദരം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ മടങ്ങുമ്പോഴാണ് ലിയാന ഓടിയെത്തിയത്. അപ്പോഴേക്കും മുഖ്യമന്ത്രി കാറില്‍ പ്രവേശിച്ചിരുന്നു. ആദ്യം കുടുക്ക പൊട്ടിച്ച പണം മുഖ്യമന്ത്രിക്ക് കൈമാറി. ശേഷം, അങ്കിളേ ഇതും കൂടി എന്ന് പറഞ്ഞ് ഇരു കമ്മലുകളും ഊരി കൊടുത്തു.

‘അങ്കിളേ ഇതും കൂടി’, കുടുക്ക പൊട്ടിച്ച പണത്തിന് പുറമെ മുഖ്യമന്ത്രിക്ക് കമ്മലും ഊരി നല്‍കി ലിയാന തേജസ് 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിന് വ്യാജന്‍ രംഗത്ത്; ‘കെരേള’ യുപിഐ വഴി പണം തട്ടിയെടുക്കുമെന്ന് ആശങ്ക

ആലുവ സെയ്ന്റ് ഫ്രാന്‍സിസ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് ലിയാന. അമ്മയുടെ വീട്ടുകാരില്‍ നിന്ന് സമ്മാനമായി കിട്ടിയതായിരുന്നു സ്വര്‍ണ്ണക്കമ്മല്‍. കഴിഞ്ഞ പ്രളയകാലത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ കുടുക്കയിലെ തുക മുഴുവന്‍ ലിയാന നല്‍കിയിരുന്നു. അന്ന് പക്ഷേ മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറാന്‍ സാധിച്ചിരുന്നില്ല. ആ ആഗ്രഹം പൂര്‍ത്തീകരിക്കാനായി കാത്തിരിക്കുകയായിരുന്നു ലിയാന. മുഖ്യമന്ത്രി ഞായറാഴ്ച ടൗണ്‍ഹാളിലെത്തുന്നുവെന്ന് അറിഞ്ഞ് തുക കൈമാറാനെത്തുകയായിരുന്നു. സിനിമാ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ തങ്കച്ചന്റെയും നഴ്‌സ് സിനിമോളുടെയും മകളാണ്.

‘അങ്കിളേ ഇതും കൂടി’, കുടുക്ക പൊട്ടിച്ച പണത്തിന് പുറമെ മുഖ്യമന്ത്രിക്ക് കമ്മലും ഊരി നല്‍കി ലിയാന തേജസ് 
‘500ഓ അതിലധികമോ, വെറുതെ വേണ്ട’; ദുരിതാശ്വാസനിധിയ്ക്ക് വേണ്ടി പടംവരച്ചും ബുക്മാര്‍ക്കുണ്ടാക്കിയും ആര്‍ടിസ്റ്റുകള്‍  

ലിയാന തേജസ് മനുഷ്യ സ്‌നഹേത്തിന്റെ വലിയ മാതൃകയാണ് കാട്ടിത്തരുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. മനസ്സില്‍ തട്ടിയ അനുഭവമാണ് കൊച്ചിയില്‍വെച്ചുണ്ടായതെന്നും ലിയാനയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്നും മുഖ്യമന്ത്രി പറയുന്നു. ലിയാനയെ പോലെ കുറേ കുട്ടികള്‍ മാതൃകയാകുന്നത് ഓരോ ദിവസത്തെയും അനുഭവമാണെന്നും കുട്ടികളാണ് നവകേരളത്തിന്റെ സമ്പത്തെന്നും മുഖ്യമന്ത്രി കുറിച്ചു. ലിയാന കമ്മല്‍ ഊരി നല്‍കുന്നതിന്റെ ചിത്രവും മുഖ്യമന്ത്രി പങ്കുവെച്ചിട്ടുണ്ട്.

പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രളയം മൂലം ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ ദുരിതാശ്വാസ നിധി സമാഹരിക്കുന്ന ദിവസങ്ങളാണിത്. ഓരോ ദിവസവും വ്യത്യസ്തങ്ങളായ അനുഭവം ഉണ്ടാകാറുണ്ട്. പ്രത്യേകിച്ചും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി കുട്ടികൾ എത്തുമ്പോൾ. അത്തരത്തിൽ മനസിൽ തട്ടിയ ഒരു അനുഭവം ഇന്ന് കൊച്ചിയിൽ വച്ചുണ്ടായി. സഖാവ് എം എം ലോറൻസിന്റെ നവതി ആദര പരിപാടികൾക്കു ശേഷം മടങ്ങാൻ ഒരുങ്ങുമ്പോഴാണ് ഒരു കൊച്ചു മിടുക്കി കാറിനടുത്തേക്ക് ഓടി വന്നത്. തന്റെ സമ്പാദ്യ കുടുക്കയിലെ പണം ദുരിതാശ്വാസ നിധിയിലേക്ക് ഏൽപ്പിക്കാനായിരുന്നു ആ കുട്ടി അത്ര നേരവും കാത്തിരുന്നത്. യാത്ര പറയാൻ തുടങ്ങിയപ്പോഴാണ് അവൾ എന്നെ ശരിക്കും അദ്ഭുതപ്പെടുത്തിയത്. 'ദാ ഇതും കൂടി ' എന്ന് പറഞ്ഞ് രണ്ടു കാതിലെ കമ്മലും ആ മിടുക്കി ഊരി നൽകി. ലിയാന തേജസ് എന്ന നാലാം ക്ലാസുകാരിയാണ് മനുഷ്യ സ്നേഹത്തിന്റെ വലിയ മാതൃക നമുക്ക് കാട്ടിത്തന്നത്. ആലുവ സെന്റ്‌ ഫ്രാൻസിസ്‌ ഹൈസ്‌കൂൾ വിദ്യാർഥിനിയാണ്‌ ലിയാന. സിനിമാ പ്രൊഡക്‌ഷൻ കൺട്രോളർ തങ്കച്ചന്റെയും നേഴ്‌സായ സിനിമോളുടെയും മകളാണെന്ന് പിന്നീട് മനസിലാക്കി. ലിയാനയെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. ലിയാനയെപ്പോലെ കുറേ കുട്ടികൾ മാതൃകയാകുന്നത് ഓരോ ദിവസത്തേയും അനുഭവമാണ്. നമ്മുടെ കുട്ടികളാണ് നവകേരളത്തിന്റെ സമ്പത്ത്.

logo
The Cue
www.thecue.in