പ്രോട്ടെം സ്പീക്കറാകാന്‍ കൊടിക്കുന്നില്‍; നിര്‍ണ്ണായക ജനവിധിയിലെ നിയോഗം 

പ്രോട്ടെം സ്പീക്കറാകാന്‍ കൊടിക്കുന്നില്‍; നിര്‍ണ്ണായക ജനവിധിയിലെ നിയോഗം 

Published on

കൊടിക്കുന്നില്‍ സുരേഷ് ലോക്‌സഭയില്‍ പ്രോട്ടെം സ്പീക്കറാകുമെന്ന് സൂചന. അംഗങ്ങളുടെ സത്യപ്രതിജ്ഞയടക്കം സുപ്രധാന നടപടികള്‍ നിയന്ത്രിക്കുന്ന ചുമതല മാവേലിക്കരയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിക്ക് ലിഭിക്കുമെന്നാണ് അറിയുന്നത്. പ്രോട്ടെം സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയുമാണ് ആദ്യം തെരഞ്ഞെടുക്കുന്നത്. ലോക്‌സഭയിലെ ഏറ്റവും സീനിയറായ അംഗമാണ് പ്രോട്ടെം സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുന്നത്. ഇത് ഏഴാം തവണയാണ് അദ്ദേഹം ലോക്‌സഭാംഗമാകുന്നത്. കഴിഞ്ഞ സഭയില്‍ കര്‍ണാടകയില്‍ നിന്നുള്ള മുനിയപ്പയായിരുന്നു ഈ ചുമതലയില്‍. എന്നാല്‍ അദ്ദേഹം ഇക്കുറി വിജയിച്ചിട്ടില്ല.മാവേലിക്കരയില്‍ കൊടിക്കുന്നിലിന് ഇത് ഹാട്രിക് വിജയമാണ്. 61138 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കൊടിക്കുന്നില്‍ വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാര്‍ എംഎല്‍എയെയാണ് അദ്ദേഹം തറപറ്റിച്ചത്.

logo
The Cue
www.thecue.in