നിത്യഹരിത ചലച്ചിത്രങ്ങളുടെ പ്രദർശനവുമായി കേരളീയം; നവംബർ 1 മുതൽ 7 വരെ തിരുവനന്തപുരത്ത്

നിത്യഹരിത ചലച്ചിത്രങ്ങളുടെ പ്രദർശനവുമായി കേരളീയം; നവംബർ 1 മുതൽ 7 വരെ തിരുവനന്തപുരത്ത്
Published on

എല്ലാ വർഷവും കേരള പിറവി ദിനത്തോടനുബന്ധിച്ചു ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷമായി വിഭാവനം ചെയ്ത കേരളീയം പരിപാടിയിൽ പ്രേക്ഷക പ്രീതി നേടിയ പഴയ സിനിമകൾ തിയറ്ററിൽ കാണാൻ അവസരം ഒരുക്കുന്നു. നവംബർ 1 മുതൽ 7 വരെ തിരുവനന്തപുരത്ത് വിവിധ വേദികളിലായി അരങ്ങേറുന്ന വിപുലമായ പരിപാടികളാണ് കേരളീയം 2023. കേരളീയരായതില്‍ അഭിമാനിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും ആ സന്തോഷം മറ്റുള്ളവരുമായി പങ്കുവയ്ക്കാനും ലോകത്തോട് വിളിച്ചുപറയാനുമുള്ള അവസരമാണ് കേരളീയം എന്ന് ഇന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

കേരളീയത്തിനോട് അനുബന്ധിച്ചു നടത്തുന്ന ഫിലിം ഫെസ്റ്റിവലിൽ 100 മലയാള സിനിമകൾ പ്രദർശിപ്പിയ്ക്കും. പ്രേക്ഷക പ്രീതി നേടിയ പഴയ സിനിമകൾ തീയറ്ററിൽ കാണാനുള്ള അവസരമാണ് ഇതുവഴി സിനിമ പ്രേമികൾക്ക് ലഭിക്കുന്നത്. എലിപ്പത്തായം, മെെ ഡിയർ കുട്ടിച്ചാത്തൻ, ചെമ്മിൻ, ​ഗോഡ്ഫാദർ, ഒരു വടക്കൻ വീര​ഗാഥ, കുമ്മാട്ടി, മണിച്ചിത്രത്താഴ് തുടങ്ങി നിരവധി ചിത്രങ്ങളാണ് നവംബർ 1 മുതൽ 7 വരെ മേളയിൽ പ്രദർശിപ്പിക്കുക. നടൻ മമ്മൂട്ടി, മോഹൻലാൽ, കമൽ‌ഹാസൻ തുടങ്ങി നിരവധിപ്പേർ മേളയ്ക്ക് ആശംസകൾ നേർന്നു.

തലസ്ഥാനത്തെ 41 വേദികളിലായി നവംബര്‍ ഏഴ് വരെയാണ് ആഘോഷം നടക്കുക. കിഴക്കേകോട്ടമുതല്‍ കവടിയാര്‍ വരെയുള്ള ഭാഗത്ത് 41 'കേരളീയം' പ്രദര്‍ശനനഗരികളാണുള്ളത്. കല, സംസ്‌കാരം, വ്യവസായം, കാര്‍ഷികം മുതലായ വ്യത്യസ്തമേഖലകളിലെ മേളകള്‍ ഉണ്ടാവും. 25 പ്രദര്‍ശനങ്ങള്‍, 400-ലധികം കലാപരിപാടികള്‍, 3000 കലാകാരന്മാര്‍, 11 വ്യത്യസ്ത ഭക്ഷ്യമേളകള്‍, ആറു വേദികളില്‍ ഫ്‌ളവര്‍ ഷോ, ഫിലിം ഫെസ്റ്റിവല്‍, പുസ്തകമേള, 600-ലധികം സംരംഭകര്‍ പങ്കെടുക്കുന്ന ട്രേഡ്‌ഫെയര്‍, എട്ടുകിലോമീറ്റര്‍ നീളത്തില്‍ ദീപാലങ്കാരം എന്നിങ്ങനെ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഇതുകൂടാതെ, കേരളവികസനത്തെ സംബന്ധിച്ചും സമകാലിക സംഭവങ്ങളെക്കുറിച്ചുമുള്ള 25 സെമിനാറുകളുമുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in