'കേരളീയത്തിന്റെ ലോ​ഗോ തയ്യാറാക്കിയതിന് പ്രതിഫലം വാങ്ങിയിട്ടില്ല' ; ഏഴ് കോടി വാങ്ങിയെന്ന വ്യാജവാർത്തക്കെതിരെ ബോസ് കൃഷ്ണമാചാരി

'കേരളീയത്തിന്റെ ലോ​ഗോ തയ്യാറാക്കിയതിന് പ്രതിഫലം വാങ്ങിയിട്ടില്ല' ; ഏഴ് കോടി വാങ്ങിയെന്ന വ്യാജവാർത്തക്കെതിരെ ബോസ് കൃഷ്ണമാചാരി
Published on

കേരളീയത്തിന്റെ ലോ​ഗോ തയ്യാറാക്കിയതിന് ഏഴ് കോടി രൂപ പ്രതിഫലം ലഭിച്ചുവെന്ന ആരോപണത്തിൽ പ്രതികരിച്ച് ബോസ് കൃഷ്ണമാചാരി. യാതൊരു പ്രതിഫലവും വാങാതെയാണ് താൻ ലോ​ഗോ തയ്യാറാക്കിയതെന്നും അസത്യ പ്രചരണവുമായി ചിലർ രംഗത്തെത്തിയതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

സർക്കാരിന്റെ കേരളീയത്തിന്റെ ലോ​ഗോ തയ്യാറാക്കിയതിന് ബോസ് കൃഷണമാചാരി ഏഴ് കോടി രൂപ പ്രതിഫലം വാങ്ങിയെന്നായിരുന്നു ഫേസ്ബുക്കിൽ പ്രചരണം. ഇതിനെ തുടർന്നാണ് അദ്ദേഹം വിശദീകരണം നൽകിയത്.

കേരളീയത്തിന്റെ ലോഗോ തയ്യാറാക്കാൻ സർക്കാർ താത്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചിരുന്നു. എന്നാൽ കേരളീയം വിഭാവനം ചെയ്യുന്ന സന്ദേശം, ലഭിച്ച ലോഗോകളിൽ പ്രതിഫലിക്കാത്തതിനാൽ ലോഗോ തയ്യാറാക്കാൻ തന്നോട് ആവശ്യപ്പെടുകയായിരുന്നുവെന്നും ഒറ്റ രാത്രി കൊണ്ട് കേരളീയത്തിന്റെ ലോഗോ തയ്യാറാക്കി നൽകുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ബോസ് കൃഷ്ണമാചാരിയുടെ ഫേസ്ബുക്ക് കുറിപ്പ്.

കേരളീയത്തിന്റെ ലോഗോ തയ്യാറാക്കാൻ സർക്കാർ താത്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചിരുന്നു. എന്നാൽ കേരളീയം വിഭാവനം ചെയ്യുന്ന സന്ദേശം, ലഭിച്ച ലോഗോകളിൽ പ്രതിഫലിക്കാത്തതിനാൽ ലോഗോ തയ്യാറാക്കാൻ തന്നോട് ആവശ്യപ്പെടുകയായിരുന്നു. ഒറ്റ രാത്രി കൊണ്ടാണ് കേരളീയത്തിന്റെ ലോഗോ തയ്യാറാക്കിയത്. അതിന് പ്രതിഫലം വാങ്ങിയിട്ടില്ല. വാസ്തവം ഇതായിരിക്കെ, വൻ തുക പ്രതിഫലം കൈപ്പറ്റി എന്ന അസത്യ പ്രചരണവുമായി ചിലർ രംഗത്തെത്തിയതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ട്. ഇത് പലരും ഷെയർ ചെയ്യുന്നതും ശ്രദ്ധയിൽ പെട്ടു. ഇത്തരത്തിലുള്ള അസത്യം പ്രചരിപ്പിക്കുന്നതിൽ നിന്നും മാറി നിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in