തുലാവര്‍ഷം: റെഡ് അലര്‍ട്ട് പിന്‍വലിച്ചു; ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്

തുലാവര്‍ഷം: റെഡ് അലര്‍ട്ട് പിന്‍വലിച്ചു; ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്

Published on

സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ടുകള്‍ പിന്‍വലിച്ചു. ചൊവ്വാഴ്ച അതിതീവ്രമഴയ്ക്ക് സാധ്യതയില്ലെന്ന പ്രവചനത്തെത്തുടര്‍ന്നാണ് റെഡ് അലര്‍ട്ട് പിന്‍വലിച്ചത്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തുലാവര്‍ഷം: റെഡ് അലര്‍ട്ട് പിന്‍വലിച്ചു; ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്
‘കൊച്ചിന്‍ കോര്‍പ്പറേഷന്‍ പിരിച്ചുവിടാത്തത് എന്ത് കൊണ്ട്?’; വെള്ളക്കെട്ടില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ മഹാരാഷ്ട്രതീരത്തേക്ക് നീങ്ങുന്ന ന്യൂനമര്‍ദ്ദം ഗതിമാറി ഒമാന്‍ തീരത്തേക്ക് മാറാന്‍ സാധ്യതയുണ്ട്. കന്യാകുമാരിക്കടുത്ത് അന്തരീക്ഷച്ചുഴിയും ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദവും രൂപപ്പെടുന്നത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഗൗരവത്തോടെയാണ് കാണുന്നത്. തമിഴാനട്-ആന്ധ്രാ തീരത്തോടു ചേര്‍ന്നായിരിക്കും ന്യൂനമര്‍ദ്ദം ഉണ്ടാവുക.

തുലാവര്‍ഷം: റെഡ് അലര്‍ട്ട് പിന്‍വലിച്ചു; ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്
PHOTO STORY: കൊച്ചിയെ വെള്ളക്കെട്ടിലാക്കി തുലാമഴ 

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. 38 ശതമാനം അധികമഴയാണ് കേരളത്തില്‍ ലഭിച്ചത്. ഇത്തരം ഒറ്റപ്പെട്ട മഴ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in