മഴക്കെടുതിയില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി; നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ നിന്ന് വെള്ളമിറങ്ങുന്നു

മഴക്കെടുതിയില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി; നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ നിന്ന് വെള്ളമിറങ്ങുന്നു

Published on

കനത്ത മഴയിലും മണ്ണിടിച്ചിലിലും സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗം താറുമാറായി. ഷൊര്‍ണൂര്‍-കോഴിക്കോട് പാതയില്‍ ട്രാക്കില്‍ പലയിടത്തും വെള്ളം കയറി. 20 ട്രെയിനുകള്‍ റദ്ദാക്കി, നിരവധി ട്രെയിനുകള്‍ വഴി തിരിച്ചു വിട്ടു.

ബാലരാമപുരത്ത് ട്രാക്കിലേക്ക് മണ്ണിടിഞ്ഞു. പരശുറാം, ഏറനാട് ട്രെയിനുകള്‍ വൈകുകയാണ്.കായംകുളം- ആലപ്പുഴ- എറണാകുളം വഴിയുള്ള ഇന്നലെ നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്.

വെള്ളക്കെട്ടിലും മണ്ണിടിച്ചിലിലും വിവിധ ഇടങ്ങളില്‍ റോഡ് ഗതാഗതവും തടസപ്പെട്ടു. താമരശ്ശേരി ചുരത്തിലും കുറ്റ്യാടി ചുരത്തിലും ഗതാഗത നിയന്ത്രണം. എടത്വ ഡിപ്പോയില്‍ നിന്ന് കുട്ടനാട്ടിലേക്കുള്ള ബസ് സര്‍വീസും പള്ളിപ്പാട്-ചെന്നിത്തല വഴിയുള്ള കെഎസ്ആര്‍ടിസി സര്‍വ്വീസുകളും നിര്‍ത്തിവെച്ചു.

തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് നേരീയ ശമനം. പെരിയാറില്‍ ജലനിരപ്പ് താഴുന്നുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് വെള്ളമിറങ്ങുന്നു. റണ്‍വേ വൃത്തിയാക്കി തുടങ്ങി. നാളെയോടെ സര്‍വീസുകള്‍ പൂര്‍ണ്ണമായി പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

logo
The Cue
www.thecue.in