രാജമലയില്‍ 58 പേരെ കൂടി കണ്ടെത്താനുണ്ടെന്ന് അധികൃതര്‍

രാജമലയില്‍ 58 പേരെ കൂടി കണ്ടെത്താനുണ്ടെന്ന് അധികൃതര്‍
Published on

ഇടുക്കി രാജമലയില്‍ ഉരുള്‍പൊട്ടലുണ്ടായ മേഖലയില്‍ നിന്നും 58 പേരെ കൂടി കണ്ടെത്താനുണ്ടെന്ന് അധികൃതര്‍. എട്ട് പേര്‍ മരിച്ചു. 10 പേരെ രക്ഷപ്പെടുത്തി. 82 പേരുണ്ടായിരുന്നുവെന്നാണ് ജില്ലാ ഭരണകൂടത്തിന് ലഭിച്ച പ്രാഥമിക വിവരം.

പ്രത്യേക മെഡിക്കല്‍ സംഘത്തെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഫയര്‍ ആന്‍ഡ് റെസ്‌ക്യു വിഭാഗത്തിനെയും നിയോഗിച്ചു. മണിക്കൂറുകളെടുത്താണ് രക്ഷാപ്രവര്‍ത്തകര്‍ പ്രദേശത്തേക്ക് എത്തിയത്. ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. രാവിലെ ഏഴരയ്ക്ക് ശേഷമാണ് പുറംലോകം അപകടത്തെക്കുറിച്ച് അറിഞ്ഞത്. തോട്ടം തൊഴിലാളികളും ആദിവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരും എത്തി കിലോമീറ്ററുകളോളം നടന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് എത്തിച്ചത്.

പരിക്കേറ്റവരെ മൂന്നാര്‍ ടാറ്റ ആശുപത്രിയിലേക്ക് മാറ്റി. രാജമലയിലേക്ക് രക്ഷാ പ്രവര്‍ത്തനത്തിന് ഹെലികോപ്റ്റര്‍ സേവനം ലഭ്യമാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ്. വ്യോമ സേനയുമായി ബന്ധപ്പെട്ടു. ഉടന്‍ ലഭ്യമാവുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്തപ്രതിരോധ സേനയെ നിയോഗിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇടുക്കിയിലുള്ള സംഘം രാജമലയിലേക്ക് പോകും. തൃശൂരില്‍ നിന്നുള്ള സംഘവും ഇടുക്കിയിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in