പെട്ടിമുടിയില്‍ കാണാതായവരില്‍ മുന്‍ പഞ്ചായത്ത് അംഗവും കുടുംബത്തിലെ 21 പേരും

പെട്ടിമുടിയില്‍ കാണാതായവരില്‍ മുന്‍ പഞ്ചായത്ത് അംഗവും കുടുംബത്തിലെ 21 പേരും
Published on

രാജമല പെട്ടിമടയില്‍ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. മൂന്നാര്‍ പഞ്ചായത്ത് മുന്‍ അംഗം ആനന്ദ ശിവനും കുടുംബാംഗങ്ങളെയും കാണാതായതായി 24 ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

81 പേര്‍ പെട്ടിമുടി ലയത്തിലുണ്ടായിരുന്നുവെന്നാണ് ടാറ്റാ കമ്പനിയുടെ കണക്കില്‍ പറയുന്നത്. ലയങ്ങളില്‍ താമസിച്ച കുടുംബക്കാരുടെ ബന്ധുക്കളും വീട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പെട്ടിമുടി മണ്ണിടിച്ചിലില്‍പ്പെട്ട 22 പേരുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്.

അഞ്ച് പേരുടെ മൃതദേഹംകൂടി ശനിയാഴ്ച രാവിലെ കണ്ടെത്തിയിരുന്നു. രാവിലെ, ഒരു മൃതദേഹത്തിന്റെ ഭാഗം കണ്ടെത്തിയതിന് പിന്നാലെയാണ് ആ പ്രദേശം കേന്ദ്രീകരിച്ച് തെരച്ചില്‍ നടത്തിയത്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി നിര്‍ത്തിവച്ച തിരച്ചില്‍ രാവിലെ തന്നെ പുനരാരംഭിക്കുകയായിരുന്നു.

പെട്ടിമുടിയില്‍ കാണാതായവരില്‍ മുന്‍ പഞ്ചായത്ത് അംഗവും കുടുംബത്തിലെ 21 പേരും
അവരെ മറന്നുപോകരുത് ഈ രക്ഷാപ്രവര്‍ത്തകരെയും, പെട്ടിമുടിയില്‍ മണ്ണിനും ചെളിക്കുമിടയില്‍ അറുപതോളം പേര്‍ ജീവനില്ലാതെ കിടപ്പുണ്ടാകും

ഇടുക്കി രാജമല പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ര നേതൃത്വം നല്‍കാന്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി രാവിലെ അറിയിച്ചിരുന്നു. 57 പേരടങ്ങുന്ന 2 NDRF ടീമും, ഇടുക്കി ജില്ലയിലെ മുഴുവന്‍ യൂണിറ്റും, ഫയര്‍ & റെസ്‌ക്യൂ വിഭാഗത്തില്‍ നിന്നും പ്രത്യേക പരിശീലനം നേടിയ 50 അംഗ ടീമും,കോട്ടയത്തു നിന്ന് 24 അംഗ ടീമും ഇന്നലെ തന്നെ സംഭവ സ്ഥലത്ത് എത്തിയിരുന്നു. ഇത് കൂടാതെ പ്രത്യേക പരിശീലനം നേടിയ 27 ഫയര്‍ &റെസ്‌ക്യൂ ടീമിനെ അയച്ചിട്ടുണ്ട്. പൊലീസിന്റെയും, ആരോഗ്യ വകുപ്പിന്റെയും, റവന്യൂ വകുപ്പിന്റെയും ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി.

Related Stories

No stories found.
logo
The Cue
www.thecue.in