മൂന്ന് ദിവസങ്ങളില്‍ പെയ്തത് പത്തിരട്ടി അധികം മഴ ;  22 ഇടങ്ങളില്‍ 100 മില്ലി മീറ്ററിലധികം

മൂന്ന് ദിവസങ്ങളില്‍ പെയ്തത് പത്തിരട്ടി അധികം മഴ ; 22 ഇടങ്ങളില്‍ 100 മില്ലി മീറ്ററിലധികം

Published on

ആഗസ്റ്റ് എട്ടുമുതല്‍ പത്തുവരെയുള്ള മൂന്നുദിവസങ്ങളില്‍ കേരളത്തില്‍ പെയ്തത് കഴിഞ്ഞ ആഗസ്റ്റില്‍ പ്രളയമുണ്ടായപ്പോള്‍ മൂന്ന് ദിവസങ്ങളില്‍ പെയ്തതിനേക്കാള്‍ കൂടുതല്‍ മഴ. ദീര്‍ഘകാല ശരാശരിയില്‍നിന്ന് പത്തിരട്ടിവരെ കൂടുതല്‍ മഴയാണ് ഈ ദിവസങ്ങളില്‍ പെയ്തത്. കഴിഞ്ഞ ആഗസ്റ്റില്‍ സാധാരണതോതില്‍നിന്ന് ഏകദേശം നാലിരട്ടിവരെ മാത്രം അധികം മഴയായിരുന്നു ലഭിച്ചത്.

കഴിഞ്ഞവര്‍ഷം ആഗസ്റ്റ് എട്ടിന് 310(58 മിമി), ഒമ്പതിന് 379 (66.6 മിമി), പത്തിന് 152 (36.2 മിമി) ശതമാനം അധികമഴയായിരുന്നു പെയ്തത് പക്ഷേ ഈ വര്‍ഷം ആഗസ്റ്റ് എട്ടിന് 378 (70.3 മിമി) ശതമാനവും ഒന്‍പതിന് 998 (158 മിമി) ശതമാനവും പത്തിന് 538 (100.2 മിമി) ശതമാനവും അധികവും മഴ പെയ്തു. ദിവസങ്ങളോളം നീണ്ട പേമാരിയായിട്ടും ശനിയാഴ്ചവരെയുള്ള കണക്കനുസരിച്ച് ഈ സീസണില്‍ പെയ്യേണ്ട മഴയില്‍ എട്ടുശതമാനം കുറവുണ്ട്.

മൂന്ന് ദിവസങ്ങളില്‍ പെയ്തത് പത്തിരട്ടി അധികം മഴ ;  22 ഇടങ്ങളില്‍ 100 മില്ലി മീറ്ററിലധികം
LIVE BLOG : കവളപ്പാറയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം 13 ആയി

കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ആഗസ്റ്റ് ഒമ്പതിന് രാവിലെവരെയുള്ള 24 മണിക്കൂറിലാണ് കൂടുതല്‍ മഴ പെയ്തത്. അന്ന് സംസ്ഥാനത്ത് ശരാശരി പെയ്തത് 158 മില്ലീമീറ്റര്‍. ആ ദിവസം പെയ്യേണ്ട ശരാശരിയായ 14.4 മില്ലീമീറ്ററിനെക്കാള്‍ 998 ശതമാനം അധികം.

ആഗസ്റ്റ് പത്തിനു രാവിലെ എട്ടരവരെയുള്ള 24 മണിക്കൂറില്‍ മാഹിയടക്കം 23 കേന്ദ്രങ്ങളില്‍ 100 മിമി കൂടുതല്‍ മഴ പെയ്തു. കഴിഞ്ഞ പ്രളയത്തില്‍ ഒമ്പതിടത്ത് മാത്രമായിരുന്നു ഇത്രയധികം മഴ ലഭിച്ചത്. വടക്കന്‍ കേരളത്തില്‍ 5 സ്ഥലങ്ങളില്‍ 200 മില്ലി മീറ്ററിന് മുകളില്‍ മഴ പെയ്തു. വടകര, ഒറ്റപ്പാലം, ഹോസ്ദുര്‍ഗ്, ഇരിക്കൂര്‍, വൈത്തിരി എന്നിവിടങ്ങളിലാണ് ഇത്രയധികം മഴ ലഭിച്ചതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ റിസര്‍ച്ച് ഫെലോ രാജീവന്‍ എരിക്കുളം പറഞ്ഞു. ഈ ദിവസം ഏറ്റവുമധികം മഴപെയ്തത് വടകരയിലാണ്- 296 മില്ലീമീറ്റര്‍.

മൂന്ന് ദിവസങ്ങളില്‍ പെയ്തത് പത്തിരട്ടി അധികം മഴ ;  22 ഇടങ്ങളില്‍ 100 മില്ലി മീറ്ററിലധികം
മഴക്കെടുതി: സര്‍വ്വീസ് നിലനിര്‍ത്താന്‍ കൈയില്‍ നിന്ന് പണമെടുത്ത് ബിഎസ്എന്‍എല്‍ ജീവനക്കാര്‍

മഴയുടെ അളവ് 19 ശതമാനംവരെ കുറഞ്ഞാലും സാധാരണതോത് (നോര്‍മല്‍) ആയിട്ടാണ് കണക്കാക്കുന്നത്. ഇത്തവണ വേനല്‍മഴ കുറവായിരുന്നു. ജൂണ്‍, ജൂലായ് മാസങ്ങളിലും മഴ കുറഞ്ഞത് പലേടത്തും വരള്‍ച്ചയ്ക്കും കാരണമാവുകയും ചെയ്തിരുന്നു. ആഗസ്റ്റ് ആദ്യ ആഴ്ച 30 ശതമാനത്തോളം കുറവായിരുന്നു. ഏതാനും ദിവസങ്ങള്‍കൊണ്ടാണ് ഇത് സാധാരണ തോതിലെത്തിയത്. ഒട്ടേറെ ദിവസങ്ങളിലായി പെയ്യേണ്ട മഴ കുറച്ചു ദിവസങ്ങള്‍ കൊണ്ട് പെയ്യുന്നതാണ് കഴിഞ്ഞ വര്‍ഷവും പ്രളയത്തിന് കാരണമായത്.

logo
The Cue
www.thecue.in