മഴക്കെടുതി: കരസേനയും വ്യോമസേനയും കോട്ടയത്തേക്ക്, കൂട്ടിക്കലില്‍ ഉരുള്‍പൊട്ടല്‍; അതീവജാഗ്രത

മഴക്കെടുതി: കരസേനയും വ്യോമസേനയും കോട്ടയത്തേക്ക്, കൂട്ടിക്കലില്‍ ഉരുള്‍പൊട്ടല്‍; അതീവജാഗ്രത
Published on

സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങള്‍. തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലുമാണ് മഴ നാശം വിതക്കുന്നത്. കോട്ടയം ജില്ലയിലെ ചോലത്തടം, കൂട്ടിക്കല്‍ വില്ലേജിലെ പ്ലാപ്പള്ളി ഭാഗത്ത് ഉരുല്‍പൊട്ടലില്‍ മൂന്നിലേറെ വീടുകള്‍ ഒലിച്ചുപോയി. പത്ത് പേരെ കാണാതായി.

പ്ലാപ്പള്ളിയിലെ കവാലി ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. കൂട്ടിക്കല്‍ ഭാഗത്ത് ഗുരുതര സാഹചര്യമാണ്. കാഞ്ഞിരപ്പള്ളി ടൗണ്‍ വെള്ളത്തിലാണ്. മണിമലയാര്‍ അപ്രതീക്ഷിതമായി കര കവിഞ്ഞൊഴുകിയതാണ് മേഖലയില്‍ കനത്ത നാശം വിതച്ചത്. പുറത്ത് നിന്നുള്ള രക്ഷാപ്രവര്‍ത്തനവും ദുഷ്‌കരമാണ്.

തൊടുപുഴ കാഞ്ഞാറിനടുത്ത് കാര്‍ ഒഴുക്കില്‍പ്പെട്ടു. ഈരാറ്റുപേട്ട വാഗമണ്‍ ഭാഗത്ത് മണ്ണിടിച്ചിടില്‍ നാശനഷ്ടമുണ്ടായി. പ്രളയക്കെടുതിയുടെ സാഹചര്യത്തില്‍ മുഖ്യമന്ത്രി അടിയന്തര യോഗം ചേര്‍ന്നിരുന്നു. രക്ഷാ പ്രവര്‍ത്തനത്തിന് കരസേനയെ വിന്യസിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന്റെ ഏകോപനത്തിന് വകുപ്പ് മേധാവികള്‍ രംഗത്ത് ഇറങ്ങണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

മഴക്കെടുതി: കണ്‍ട്രോള്‍ റൂം (കോട്ടയം)

ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ - 0481 256540

2566300, 9446562236, 9188610017.

താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍

മീനച്ചില്‍-04822 212325

ചങ്ങനാശേരി-0481 2420037

കോട്ടയം-0481 2568007,2565007

കാഞ്ഞിരപ്പള്ളി-04828 202331

വൈക്കം-04829 231331

Related Stories

No stories found.
logo
The Cue
www.thecue.in