മഴക്കെടുതികളില്‍ മരണം 89 ; ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് 

മഴക്കെടുതികളില്‍ മരണം 89 ; ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് 

Published on

സംസ്ഥാനത്ത് മഴക്കെടുതികളില്‍ മരണപ്പെട്ടവരുടെ എണ്ണം 89 ആയി. 1326 ക്യാമ്പുകളിലായി 2,50,638 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. പതിനായിരത്തോളം പേര്‍ വീടുകളിലേക്ക് മടങ്ങി. 838 വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു. 8718 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. ഉരുള്‍പൊട്ടലുണ്ടായ മലപ്പുറത്തെ കവളപ്പാറയില്‍ നിന്ന് 6 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. കോട്ടക്കുന്നില്‍ നിന്ന് ഒരാളുടെ മൃതദേഹവും ലഭിച്ചു. കവളപ്പാറയില്‍ മാത്രം മരിച്ചവരുടെ എണ്ണം 19 ആയി. ആകെയുള്ള 63 പേരില്‍ 59 പേര്‍ അപകടത്തിനിരകളായെന്നാണ് കണക്ക്. 4 പേര്‍ ദുരിതാശ്വാസ ക്യാമ്പിലുണ്ട്.

മഴക്കെടുതികളില്‍ മരണം 89 ; ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് 
കവളപ്പാറയിലേക്കുള്ള വഴിയില്‍ ബ്ലോക്കുണ്ടാക്കി കാഴ്ച്ചക്കാര്‍; രക്ഷാപ്രവര്‍ത്തനത്തിനുള്ള വാഹനങ്ങള്‍ കുടുങ്ങുന്നു

ഉരുള്‍പൊട്ടലുണ്ടായ വയനാട് പുത്തുമലയില്‍ ഇനി 8 പേരെ കൂടി കണ്ടെത്താനുണ്ട്. ചൊവ്വാഴ്ച ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് അലേര്‍ട്ട്. സംസ്ഥാനത്ത് എവിടെയും റെഡ് അലേര്‍ട്ട് ഇല്ല. പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് എന്നിവിടങ്ങളില്‍ യെല്ലോ അലേര്‍ട്ടാണ്. അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട പുതിയ ന്യൂനമര്‍ദ്ദം കേരളത്തിന് ഭീഷണിയാകില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നു.

മഴക്കെടുതികളില്‍ മരണം 89 ; ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് 
‘ദുരന്തത്തിന് കാരണം പശ്ചിമഘട്ട സംരക്ഷണത്തില്‍ വരുത്തിയ വീഴ്ച്ച’; മാധവ് ഗാഡ്ഗില്‍

ന്യൂനമര്‍ദ്ദം പടിഞ്ഞാറന്‍ ദിശയിലാണ് നീങ്ങുന്നത്. മഴ അതിതീവ്രമാകില്ലെന്നാണ് വിലയിരുത്തല്‍. മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. അതേസമയം വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുമുണ്ട്. കേരളത്തിന് മുകളില്‍ നിന്ന് മേഘാവരണം മാറിവരികയാണ്.15 ഓടെ മഴ ദുര്‍ബലമാകുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച വയനാട്, മലപ്പുറം ജില്ലകളിലെ ദുരിത മേഖലകളില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി നല്‍കിയിട്ടുണ്ട്.

logo
The Cue
www.thecue.in