രാജ്യത്ത് ഏറ്റവും കൈക്കൂലി കുറഞ്ഞ സംസ്ഥാനം കേരളമെന്ന് സര്‍വ്വേഫലം  

രാജ്യത്ത് ഏറ്റവും കൈക്കൂലി കുറഞ്ഞ സംസ്ഥാനം കേരളമെന്ന് സര്‍വ്വേഫലം  

Published on

രാജ്യത്ത് ഏറ്റവും കൈക്കൂലി കുറഞ്ഞ സംസ്ഥാനം കേരളമെന്ന് സര്‍വേഫലം. ട്രാന്‍സ്‌പെരന്‍സി ഇന്റര്‍നാഷണല്‍ ഇന്ത്യ എന്ന സംഘടനയും ലോക്കല്‍ സര്‍ക്കിള്‍സ് എന്ന ഏജന്‍സിയും ചേര്‍ന്ന്‌ നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. അഴിമതി വിരുദ്ധ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ട്രാന്‍സ്‌പെരന്‍സി ഇന്റര്‍നാഷണല്‍. അഴിമതി കുറഞ്ഞ സംസ്ഥാനങ്ങളുടെ പട്ടികയില്‍ സംസ്ഥാനം നേരത്തെയും ഒന്നാമതെത്തിയിരുന്നു. ഗോവയും ഒഡീഷയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. രാജസ്ഥാന്‍, ബിഹാര്‍, ഉത്തര്‍പ്രദേശ്, എന്നിവയാണ് ഏറ്റവും പിറകിലുള്ളത്.

രാജ്യത്ത് ഏറ്റവും കൈക്കൂലി കുറഞ്ഞ സംസ്ഥാനം കേരളമെന്ന് സര്‍വ്വേഫലം  
വീണ്ടും നമ്പര്‍ 1 ; ഭിന്നശേഷി സൗഹൃദ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരം കേരളത്തിന് 

ഇതുവരെ കൈക്കൂലി നല്‍കാത്തവരാണ് കേരളത്തിലെ 90 ശതമാനം പേരുമെന്നും സര്‍വേ വ്യക്തമാക്കുന്നു. കേവലം 10 ശതമാനമാളുകള്‍ മാത്രമാണ് സേവനങ്ങള്‍ക്കായി കൈക്കൂലി നല്‍കിയത്. രാജസ്ഥാനാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. രാജസ്ഥാനില്‍ 78 % ജനങ്ങള്‍ക്കും സേവനങ്ങള്‍ക്ക് കൈക്കൂലി നല്‍കേണ്ടി വരുന്നുവെന്ന് സര്‍വേഫലം വ്യക്തമാക്കുന്നു. ബിഹാറില്‍ 75 ഉം ഝാര്‍ഖണ്ഡില്‍ 74 ശതമാനമാളുകളും കൈക്കൂലി നല്‍കാന്‍ നിര്‍ബന്ധിതരാകുന്നു. ഒരു വര്‍ഷത്തിനിടെ രാജ്യത്തെ 51 ശതമാനമാളുകളും വിവിധാവശ്യങ്ങള്‍ക്കായി കൈക്കൂലി നല്‍കിയെന്ന് റിപ്പോര്‍ട്ടിലുണ്ട്.

രാജ്യത്ത് ഏറ്റവും കൈക്കൂലി കുറഞ്ഞ സംസ്ഥാനം കേരളമെന്ന് സര്‍വ്വേഫലം  
രാജ്യത്തെ മികച്ച സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യ 12 സ്ഥാനവും കേരളത്തിന്; 13 എണ്ണത്തിന് കൂടി ഗുണനിലവാര അംഗീകാരം 

2018 ല്‍ ഇത് 56 ഉം 2017 ല്‍ 45 ശതമാനവുമായിരുന്നു. എന്നാല്‍ ആഗോളതലത്തില്‍ 180 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 78 ലേക്കെത്തിയിട്ടുണ്ട്. 5 വര്‍ഷത്തിനിടെ അഴിമതി കുറഞ്ഞതിനാല്‍ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ സ്ഥാനം മെച്ചെപ്പെട്ടെന്നാണ് സര്‍വേയില്‍ പറയുന്നത്. 20 സംസ്ഥാനങ്ങളിലായി 1,90,000 പേരാണ് സര്‍വേയുടെ ഭാഗമായത്. 248 ജില്ലകളില്‍ നിന്നുള്ളവരെ ഉള്‍ക്കൊള്ളിച്ചായിരുന്നു പഠനം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in