അസാധാരണ സാഹചര്യത്തിലെ അസാധാരണ കൊള്ളയാണ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ നടന്നതെന്ന് വി.ഡി സതീശന്‍

V D Satheesan MLA (@vdsatheesan)
V D Satheesan MLA (@vdsatheesan)
Published on

അസാധാരണ സാഹചര്യത്തിലെ അസാധാരണ കൊള്ളയാണ് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനില്‍ നടന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനിലെയും വൈദ്യുതി വകുപ്പിലെയും അഴിമതി അന്വേഷിക്കണം. നിയമപരമായി മുന്നോട്ട് പോകും. കൊടിയ അഴിമതികളാണ് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് രണ്ട് വകുപ്പുകളിലും നടന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു.

ഗുണനിലവാരം കുറഞ്ഞ പി.പി.ഇ കിറ്റുകള്‍ മൂന്നിരട്ടി വിലയ്ക്ക് വാങ്ങിയതിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യായീകരിക്കുകയാണ്. അടിയന്തര സാഹചര്യത്തില്‍ ഓണ്‍ലൈനിലൂടെ സംസ്ഥാനത്തിനകത്ത് ഗ്ലൗസുകള്‍ ലഭ്യമാണോയെന്ന് ടെണ്ടര്‍ നല്‍കാമായിരുന്നു. ഇവിടെ ലഭ്യമായിരുന്നപ്പോഴാണ് പുറത്ത് നിന്ന് വാങ്ങിയത്.

കോവിഡിന്റെ മറവില്‍ നടന്ന കൊള്ളയാണ് ഇത്. മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ പുറത്ത് പറഞ്ഞത് പോലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് കച്ചവടം നടന്നിരിക്കുന്നത്. യു.പിയില്‍ ഇതുപോലെ സാധനങ്ങള്‍ വാങ്ങിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. യു.പി തന്നെയാണോ കേരളം.

മുന്‍മന്ത്രി എം.എം മണിയെ കൊണ്ട് ഇപ്പോഴത്തെ വൈദ്യുതി മന്ത്രിയെ വിരട്ടുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്നാം പിണറായി സര്‍ക്കാരിന്റ െകാലത്തെ അഴിമതി കൊണ്ട് കോടികളുടെ ബാധ്യത കെ.എസ്.ഇ.ബിക്ക് ഉണ്ടായിരിക്കുന്നത്. ഈ കടം പാവപ്പെട്ടവന്‍ തലയില്‍ വൈദ്യുത ബില്ലായി കെട്ടിവെയ്ക്കുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in