2016 ൽ നേമത്ത് യുഡിഎഫ്-ബിജെപി വോട്ടു കച്ചവടം നടന്നു; വി ശിവൻകുട്ടി

2016 ൽ നേമത്ത് യുഡിഎഫ്-ബിജെപി വോട്ടു കച്ചവടം നടന്നു; വി  ശിവൻകുട്ടി
Published on

2016 ൽ നേമത്ത് എൽഡിഎഫ് പരാജയപ്പെടാൻ കാരണം യുഡിഎഫ്-ബിജെപി വോട്ട് കച്ചവടമെന്ന ആരോപണവുമായി ഇടതു സ്ഥാനാർത്ഥി വി ശിവൻകുട്ടി. പ്രമുഖരായ നേതാക്കൾ മത്സരരം​ഗത്ത് വരുമ്പോഴെങ്കിലും വോട്ടുകച്ചവടം നടത്തരുത്. ആര് യുഡിഎഫ് സ്ഥാനാർത്ഥിയായാലും നേമത്ത് എൽഡിഎഫ് ജയിക്കുമെന്നും വി ശിവൻകുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

2016 ൽ നേമത്ത് യുഡിഎഫ്-ബിജെപി വോട്ടു കച്ചവടം നടന്നു; വി  ശിവൻകുട്ടി
മുല്ലപ്പള്ളി കണ്ണൂരിലേക്ക്?; സതീശന്‍ പാച്ചേനി ഇരിക്കൂറിലേക്കും; സുധാകരന്റെ തീരുമാനം നിര്‍ണായകം

അതേ സമയം നേമത്തെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ചർച്ച തൽക്കാലം മാറ്റി വച്ചതായാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ അറിയിക്കുന്നത്. നേമത്ത് മികച്ച സ്ഥാനാർത്ഥി വേണമെന്നേ ആവശ്യപ്പെട്ടുഎന്നും പേരുകൾ ചർച്ച ചെയ്ത് തുടങ്ങിയിട്ടില്ലെന്നുമാണ് ഹൈക്കമാൻഡ് വിഷയത്തിൽ പ്രതികരിച്ചത്. ഉമ്മൻചാണ്ടി നേമത്ത് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഉമ്മൻചാണ്ടി നേമത്ത് മത്സരിക്കണ്ട എന്ന നിലപാടിലാണ് എ ഗ്രൂപ്പ്. എന്നാൽ കെസി വേണുഗോപാൽ മത്സരിക്കുമെന്ന അഭയപ്പാഹം ഹൈക്കമാൻഡ് തള്ളി . ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന നേതാക്കൾ സംസ്ഥാനത്ത് മത്സരിത്തിന് ഇറങ്ങുന്നത് ആശയക്കുഴപ്പമുണ്ടാക്കിയേക്കുമെന്ന നിലപാടാണ് കാരണം.

കെ ബാബുവിനും, കെസി ജോസഫിനും സീറ്റ് നൽകണമെന്ന് കടുത്ത നിലപാടിലാണ് ഉമ്മൻചാണ്ടി. നേമത്തെ സ്ഥാനാർത്ഥിത്വമടക്കം ചർച്ചയാകുന്ന സാഹചര്യത്തിൽ സീറ്റ് നൽകുന്നതിലെ തീരുമാനത്തിന് അനുസരിച്ചായിരിക്കും തന്റെ സ്ഥാനാർത്ഥിത്വമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കിയതായാണ് വിവരം.

Related Stories

No stories found.
logo
The Cue
www.thecue.in