തൃപ്പൂണിത്തുറയിലെ ബ്രാഹ്‌മണരുടെ കാല്‍ കഴുകിച്ച് ഊട്ടിനെതിരെ കേസെടുത്ത് ഹൈക്കോടതി

തൃപ്പൂണിത്തുറയിലെ ബ്രാഹ്‌മണരുടെ കാല്‍ കഴുകിച്ച് ഊട്ടിനെതിരെ കേസെടുത്ത് ഹൈക്കോടതി
Published on

തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയിശാ ക്ഷേത്രത്തിലെ ബ്രാഹ്‌മണരുടെ കാല്‍ കഴുകിച്ച് ഊട്ടല്‍ വഴിപാടിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. വഴിപാട് നടത്തിയതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. കൊച്ചില്‍ ദേവസ്വം ബോര്‍ഡിന് കീഴിലാണ് തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയിശാ ക്ഷേത്രം.

ജസ്റ്റിസുമാരായ അനില്‍, പി.ജി അജിത് കുമാര്‍, കെ. നരേന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് തൃപ്പൂണിത്തുറയിലെ ബ്രാഹ്‌മണരുടെ കാല്‍ കഴുകിച്ച് ഊട്ടിനെതിരെ സ്വമേധേയാ കേസെടുത്തിരിക്കുന്നത്.

ബ്രാഹ്‌മണരുടെ കാല്‍ കഴിച്ചൂട്ട് വഴിപാടിനെതിരെ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. നവോത്ഥാന കേരളത്തിന് നാണക്കേടുണ്ടാക്കുന്ന പ്രാകൃതമായ ആചാരങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in