കിഴക്കമ്പലം കൊലയ്ക്ക് പിന്നാലെ സി.പി.എമ്മിന് രക്തസാക്ഷിയെ കിട്ടിയത് യാദൃശ്ചികമാണോയെന്ന് പരിശോധിക്കണമെന്ന് വി.മുരളീധരന്‍

കിഴക്കമ്പലം കൊലയ്ക്ക് പിന്നാലെ സി.പി.എമ്മിന് രക്തസാക്ഷിയെ കിട്ടിയത്  യാദൃശ്ചികമാണോയെന്ന് പരിശോധിക്കണമെന്ന് വി.മുരളീധരന്‍
Published on

തലശ്ശേരി കൊലപാതകം ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും തലയില്‍ കെട്ടിവെക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നുവെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍. കിഴക്കമ്പലത്ത് ദളിത് യുവാവിന്റെ കൊലയ്ക്ക് പിന്നാലെ സി.പി.എമ്മിന് രക്തസാക്ഷിയെ കിട്ടിയത് യാദൃശ്ചികമാണോയെന്ന് പരിശോധിക്കണം. രാഷ്ട്രീയ താല്‍പര്യത്തോടെയാണ് അറസ്റ്റ്. ബി.ജെ.പിയുടെയും ആര്‍.എസ്.എസിനെയും കരിവാരി തേക്കാന്‍ നോക്കുന്നു. പോലീസിന്റെ കൈയില്‍ തെളിവുകളുണ്ടോയെന്നും വി.മുരളീധരന്‍.

കിഴക്കമ്പലത്ത് കൊലപാതകം നടത്തിയവരെയും കണ്ണൂരില്‍ ഗൂഢാലോചനയില്‍ പങ്കെടുത്തവരെയും അറസ്റ്റ് ചെയ്യുന്നു. കൊലപാതകം നടത്തിയവരെ കണ്ടെത്തുന്നതിന് മുമ്പ് ഗുഢാലോചന നടത്തിയവരെ പിടികൂടുന്നത് ഇതുവരെ കേട്ടിട്ടില്ലാത്തതാണ്. കുറ്റാന്വേഷണത്തിലെ ഏത് തന്ത്രമുപയോഗിച്ചാണ് ഗൂഢാലോചനയില്‍ പങ്കെടുത്തവരെ അറസറ്റ് ചെയ്യുന്നത്.

ആരോപണം ഉന്നയിക്കുന്നത് സി.പി.എമ്മിന്റെ പതിവാണ്. കണ്ണൂര്‍ ജില്ലയില്‍ സി.പി.എം നേതാക്കളുടെ നൂറുകണക്കിന് വിദ്വേഷ പ്രസംഗം മാധ്യമപ്രവര്‍ത്തകരുടെ കൈയിലുണ്ടാകും. ഒരുത്തനെ കൊല്ലാന്‍ ആരെങ്കിലും തീരുമാനിച്ചാല്‍ മുന്നറിയിപ്പ് നല്‍കുമോ. സാമാന്യ ബുദ്ധിയുള്ളവര്‍ വിശ്വസിക്കുമോ. സി.പി.എമ്മുകാര്‍ പറയുന്നത് വേദവാക്യമായി കാണരുതെന്നും വി.മുരളീധരന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in