സ്വപ്നയ്ക്ക് പിന്നാലെ സന്ദീപും; മുഖ്യമന്ത്രിയുടെ പേര് പറയുവാൻ നിർബന്ധിച്ചു; ഇഡി ഉദ്യോഗസ്ഥർക്കെതിരെ സന്ദീപ് നായരുടെ കത്ത്

സ്വപ്നയ്ക്ക് പിന്നാലെ സന്ദീപും; മുഖ്യമന്ത്രിയുടെ പേര് പറയുവാൻ  നിർബന്ധിച്ചു; ഇഡി ഉദ്യോഗസ്ഥർക്കെതിരെ സന്ദീപ് നായരുടെ കത്ത്
Published on

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയുവാൻ നിർബന്ധിച്ചതായി പ്രതി സന്ദീപ് നായർ ജില്ലാ ജഡ്ജിയ്ക്ക് കത്തയച്ചു. മുഖ്യമന്ത്രി അടക്കം മന്ത്രിമാരുടെയും ഒരു ഉന്നതന്റെയും പേര് പറഞ്ഞാൽ ജാമ്യം കിട്ടാൻ സഹായിക്കാമെന്ന് കത്തിൽ പറയുന്നു. സ്വര്‍ണക്കടത്തിലെ പണനിക്ഷേപത്തെക്കുറിച്ചൊന്നും അന്വേഷിച്ചിരുന്നില്ല. ഇല്ലാ കഥകളാണ് ഇഡി ഉദ്യോഗസ്ഥർ മാധ്യമങ്ങൾക്ക് നൽകിയതെന്നും സന്ദീപ് നായർ കത്തിലൂടെ ആരോപിച്ചു.

സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ്, പി.എസ്. സരിത്, കെ.ടി. റമീസ്, യുഎഇയിൽ നിന്നെത്തിച്ച റബിൻസ് ഹമീദ് എന്നിവരടക്കം 20 പ്രതികൾക്കെതിരെയാണു കുറ്റപത്രം. നാലാം പ്രതി സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കിയിരുന്നു. കസ്റ്റംസും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പ്രതി ചേർത്ത എം. ശിവശങ്കറെ എൻഐഎ പ്രതിയാക്കിയിട്ടില്ല. റബിൻസിന്റെ കൂട്ടാളി ഫൈസൽ ഫരീദിനെ അറസ്റ്റ് ചെയ്ത് യുഎഇയിൽനിന്നു നാട്ടിലെത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പ്രാരംഭ കുറ്റപത്രത്തിൽനിന്ന് ഒഴിവാക്കിയിരുന്നു.

സ്വപ്നയ്ക്ക് പിന്നാലെ സന്ദീപും; മുഖ്യമന്ത്രിയുടെ പേര് പറയുവാൻ  നിർബന്ധിച്ചു; ഇഡി ഉദ്യോഗസ്ഥർക്കെതിരെ സന്ദീപ് നായരുടെ കത്ത്
മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാല്‍ മാപ്പുസാക്ഷി ആക്കാമെന്ന് വാഗ്ദാനം; മൊഴി പുറത്ത്

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറഞ്ഞാല്‍ സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്ന് ഇ ഡി വാഗ്ദാനം നല്കിയതായുള്ള രഹസ്യ മൊഴി പുറത്ത് വന്നിരുന്നു. സ്വപ്നയുടെ എസ്‌കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ റെജിമോളുടേതാണ് മൊഴി. ലോക്കറിലെ തുക ശിവശങ്കര്‍ തന്നതാണെന്ന് പറയണമെന്നും സ്വപ്‌നയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ആ തുക മുഖ്യമന്ത്രി ശിവശങ്കറിന് നല്‍കിയതാണെന്നും പറയണം. ഇങ്ങനെ പറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാമെന്നാണ് വാഗ്ദാനം. സ്വപ്നയെ നിര്‍ബന്ധിച്ച് മൊഴി പറയിപ്പിക്കുന്നത് കേട്ടിട്ടുണ്ടെന്നും ഇനിയൊരു ഉന്നതനെ കൊണ്ടിരുത്തുമെന്നും പറഞ്ഞിരുന്നുവെന്നും എസ്‌കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ മൊഴി നല്‍കിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in