ഐ.ടി വകുപ്പിന് കീഴില്‍ തനിക്ക് നിയമനം നേടിത്തന്നത് എം.ശിവശങ്കറാണെന്ന് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. തന്നെ നശിപ്പിച്ചതില്‍ ശിവശങ്കറിന് നിര്‍ണായക പങ്കുണ്ട്. യു.എ.ഇ കോണ്‍സുലേറ്റില്‍ രാജിവച്ചത് ശിവശങ്കര്‍ പറഞ്ഞത് പ്രകാരമാണെന്ന് സ്വപ്‌ന സുരേഷ്. മൂന്ന് വര്‍ഷമായി എന്റെ ജീവിതത്തിന്റെയും കുടുംബത്തിന്റെയും മാറ്റി വെക്കാനാകാത്ത ഭാഗമായിരുന്നു ശിവശങ്കര്‍ എന്ന് സ്വപ്‌ന സുരേഷ് പറയുന്നു. ന്യൂസ് 18 കേരളക്ക് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.
മുഖ്യമന്ത്രിയെ കേസില്‍പ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് തന്നെ സ്വര്‍ണ്ണക്കടത്ത് കേസില്‍ ഉള്‍പ്പെടുത്തിയതെന്ന് ശിവശങ്കര്‍ 'അശ്വത്ഥാമാതാവ് വെറും ആന' എ്‌ന പുസ്തകത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. തന്റെ ജന്മദിനത്തില്‍ സ്വപ്‌ന സുരേഷ് ഐ ഫോണ്‍ നല്‍കി ചതിക്കുകയായിരുന്നുവെന്ന് ശിവശങ്കര്‍ പുസ്തകത്തില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ യുഎഇ യാത്രയുമായി ബന്ധപ്പെട്ടാണ് ശിവശങ്കറിനെ പരിചയപ്പെടുന്നതെന്നും സ്വപ്‌ന സുരേഷ്.
സ്വപ്‌ന സുരേഷ് പറഞ്ഞത്
ഐ ഫോണ്‍ ചതിച്ചുവെന്ന ചീപ്പ് ആരോപണം ഉന്നയിക്കുന്ന വിധത്തിലുള്ള ബന്ധമല്ല ശിവശങ്കറുമായുള്ളത്. ഒരു സ്ത്രീയെന്ന രീതിയില്‍ എന്ന എക്‌സ്‌പ്ലോയിറ്റ് ചെയ്തും മാനിപ്പുലേറ്റ് ചെയ്തും നശിപ്പിക്കുകയായിരുന്നു. അതില്‍ ശിവശങ്കറിന് പ്രധാന പങ്കുണ്ട്. ഫോണ്‍ കൊടുത്ത് ശിവശങ്കറിനെ ചതിക്കേണ്ട കാര്യമില്ല.
കോണ്‍സുലേറ്റില്‍ നിന്ന് രാജിവെക്കേണ്ട സാഹചര്യം വന്നപ്പോഴാണ് മറ്റെവിടെയും പോകണ്ട ഇവിടെ തന്നെ ഉണ്ടാകണം എന്ന് ശിവശങ്കര്‍ പറഞ്ഞത്. ഒരു പാട് വാഗ്ദാനങ്ങള്‍ അദ്ദേഹം തന്നിരുന്നു. രാജി വെക്കാന്‍ അദ്ദേഹമാണ് ആവശ്യപ്പെട്ടത്.
ശിവശങ്കര്‍ ജീവിതത്തിന്റെ ഭാഗമായിരുന്നു. പുസ്തകത്തില്‍ അദ്ദേഹം തള്ളിപ്പറയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അദ്ദേഹം എന്താണ് പൊതുസമൂഹത്തെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് അറിയില്ല.