ഓണ്‍ലൈന്‍ തട്ടിപ്പിനിരയായതു സംബന്ധിച്ച് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ഇട്ട ഫേസ്ബുക്ക് പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ ചർച്ചയായിരുന്നു. പരാതിയില്‍ പൊലീസ് നടപടിയെടുത്തില്ലെന്നായിരുന്നു ശ്രീലേഖ ആദ്യം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. തൊട്ടു പിന്നാലെ കേരള പോലീസിനെ പുകഴ്ത്തിക്കൊണ്ട് ശ്രീലേഖ മറ്റൊരു പോസ്റ്റും ഇട്ടു.
ഇകാര്‍ട്ട് എന്ന ഓണ്‍ലൈന്‍ ഡെലിവറി പ്ലാറ്റ്‌ഫോം കബളിപ്പിച്ചെന്നായിരുന്നു ശ്രീലേഖയുടെ പരാതി. . ഈ പോര്‍ട്ടലില്‍ നിന്നും ഇയര്‍ഫോണ്‍ ഓര്‍ഡര്‍ ചെയ്തപ്പോൾ കേടായ ഹെഡ് ഫോണാണ് ലഭിച്ചത്. ഡെലിവറി ബോയ് പണം കൈപറ്റി പോവുകയും ചെയ്തു. ഇതിനെതിരെ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നായിരുന്നു ശ്രീലേഖയുടെ ആദ്യ പോസ്റ്റ്. ഇംഗ്ലീഷ് പോസ്റ്റ് എല്ലാവര്‍ക്കും മനസ്സിലാവാഞ്ഞതോടെ ഇതും സംബന്ധിച്ച് മലയാളത്തിലും ഒരു പോസ്റ്റിട്ടു. കേരള പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു ഇതില്‍ ഉന്നയിച്ചത്.
എന്നാൽ കാശ് വാങ്ങിച്ച് കടന്ന് കളഞ്ഞ ഡെലിവെറി ബോയിയെ മ്യൂസിയം എസ് ഐ അറസ്റ്റ് ചെയ്‌തെന്നും തന്റെ പണം ലഭിച്ചതായുള്ള വിവരവും ശ്രീലേഖ പോസ്റ്റ് ചെയ്തു. ലോകത്തെ ഏറ്റവും മികച്ച പൊലീസ് സേനയാണെന്നും. മാധ്യമങ്ങള്‍ക്കും ഫേസ്ബുക്കിനും നന്ദി അറിയിക്കുന്നെന്നുമാണ് പോസ്റ്റില്‍ പറയുന്നുണ്ട് . തിരികെ ലഭിച്ച പണത്തിന്റെ ഫോട്ടോയും ശ്രീലേഖ പങ്കുവെച്ചു.
ആദ്യ പോസ്റ്റ് ഇങ്ങനെ,
അല്പം മുന്‍പ് ഇംഗ്ലീഷ് ഭാഷയില്‍ ഞാന്‍ ഇട്ട പോസ്റ്റ് പലര്‍ക്കും വായിക്കാന്‍ പറ്റിയില്ല, അതിന്റെ മുഴുവന്‍ പേജ് ഫോണില്‍ കാണാന്‍ ആകുന്നില്ല, ആര്‍ക്കും മനസ്സിലായില്ല എന്നും മറ്റും പലരും പറഞ്ഞു.
നാല് മാസം മുന്‍പ് വരെ ഒരു IPS ഉദ്യോഗസ്ഥ, DGP റാങ്കില്‍ വിരമിച്ചു, എന്നിട്ടും മ്യൂസിയം പോലീസ് സ്റ്റേഷനില്‍ നിന്നും പരാതി നേരിട്ട് വിളിച്ചു പറഞ്ഞിട്ടും, ഇമെയില്‍ മുഖാന്തരം എഴുതി കൊടുത്തിട്ടും 14 ദിവസം കഴിഞ്ഞും യാതൊരു നടപടിയുമില്ല. ഇതില്‍ വിഷമം തോന്നി ഇട്ട FB പോസ്റ്റായിരുന്നു.
ഏപ്രില്‍ 6 ന് ഓണ്‍ലൈന്‍ ആയി ഒരു bluetooth earphone ഓര്‍ഡര്‍ ചെയ്തു. ക്യാഷ് ഓണ്‍ ഡെലിവറി എന്ന രീതിയില്‍, അത് പൈസ പോകാതിരിക്കാനായി സൂക്ഷിച്ചു ചെയ്തതായിരുന്നു. 14 നു ഒരാള്‍ ഫോണ്‍ ചെയ്തു പറഞ്ഞു, പാര്‍സല്‍ ഇപ്പോള്‍ കൊണ്ട് വരും, രൂപ ഗേറ്റിനടുത്തു കൊണ്ട് വരണം, കോവിഡ് ആയതിനാല്‍ അകത്തു വരില്ല എന്ന്. ഞാന്‍ ഒരു ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായതിനാല്‍ രൂപ വീട്ടിലെ സഹായിയെ ഏല്പിച്ച ശേഷം പാര്‍സല്‍ വന്നാല്‍ ഉടന്‍ തന്നെ എനിക്ക് തരണമെന്ന് പറഞ്ഞു. ഉച്ചക്ക് 12 മണിയോടെ പാര്‍സല്‍ എനിക്ക് കിട്ടി, അപ്പോള്‍ തന്നെ എനിക്ക് പന്തികേട് മനസ്സിലായി ഞാന്‍ ശ്രദ്ധയോടെ അത് തുറന്നു. ഉള്ളില്‍ പൊട്ടിയ പഴയ ഹെഡ്‌ഫോണ്‍ ആയിരുന്നു. അപ്പോഴേക്കും കാശുമായി പയ്യന്‍ പോയിരുന്നു. ഉടന്‍ തന്നെ ഞാന്‍ അവന്‍ വിളിച്ച നമ്പറില്‍ തിരികെ വിളിച്ചു സ്വയം പരിചയപ്പെടുത്തി, പാര്‍സല്‍ എടുത്തു കാശ് തിരികെ നല്‍കാന്‍ പറഞ്ഞു. അവന്‍ പുച്ഛത്തോടെ മറുപടി പറഞ്ഞു, പോയി പോലീസില്‍ പരാതി കൊടുക്കൂ, എന്ന്! കൂട്ടത്തില്‍ പറയുകയും ചെയ്തു- എങ്കിലും കാശ് നിങ്ങള്‍ക്ക് തിരികെ കിട്ടില്ല, എന്ന്! നിമിഷനേരത്തില്‍ ഞാന്‍ മ്യൂസിയം ഇന്‍സ്പെക്ടറെ ഫോണ്‍ ചെയ്തു. അദ്ദേഹം ഏതോ വലിയ കേസിന്റെ തിരക്കിലാണ് എന്ന് പറഞ്ഞു.
കുറ്റം പറയരുതല്ലോ, ആ ഉദ്യോഗസ്ഥന്‍ എന്നെ തിരികെ വിളിച്ചു. ഞാന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. ഉടന്‍ തന്നെ കാശുമായി പോയവനെ വിളിപ്പിച്ചാല്‍ അവന്‍ പാര്‍സല്‍ എടുത്തു എന്റെ രൂപ തിരികെ നല്‍കുമെന്നും പറഞ്ഞു. കേരള പോലീസ് വെബ്‌സൈറ്റ് നോക്കി മ്യൂസിയം ഇക ക്ക് ഇമെയില്‍ പരാതിയും അയച്ചു. അതൊപ്പം earphone ഓര്‍ഡര്‍ ചെയ്ത വെബ്‌സൈറ്റ് -ലേക്കും പാര്‍സല്‍ ഡെലിവര്‍ ചെയ്ത ekart എന്ന സ്ഥാപനത്തിലേക്കും പരാതികള്‍ അയച്ചു. അതെല്ലാം വീണ്ടും CI ക്കു അയച്ചു കൊടുത്തു. രണ്ടാഴ്ച ഒരു വിവരവും ഇല്ലാതെ പോയി.
ഇതിനോടകം ബന്ധുക്കളും സുഹൃത്തുക്കളും പലരും പല പല ആവശ്യങ്ങളും ആയി എന്നെ വിളിക്കുന്നു- അവരുടെ പ്രശ്‌നത്തിന് ഞാന്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചു പരിഹാരം ഉണ്ടാക്കണം എന്നൊക്കെ. എന്റെ സ്വന്തം കാര്യത്തിന് പോലും പരിഹാരം ഇല്ല എന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല.
മുന്‍പും മൂന്നു തവണ ഇതേ പോലീസ് സ്റ്റേഷനില്‍ എനിക്ക് പരാതികള്‍ നല്‍കേണ്ടി വന്നിട്ടുണ്ട്. ഒന്നിനും പരിഹാരം ലഭിച്ചിട്ടില്ല. രണ്ടു കേസുകള്‍ ഉണ്ടായിരുന്നത് പതിയെ എന്നെ അറിയിക്കാതെ എഴുതി തള്ളി. ഇതിലും എനിക്ക് പോയ കാശ് കിട്ടാന്‍ പോകുന്നില്ല.
എന്തായാലും ഇന്ന് ഞാനീ സംഭവം FB യില്‍ ഇട്ടതിനു പിന്നാലെ മ്യൂസിയം SHO എന്നെ വിളിച്ചു. E maiഹ കിട്ടിയില്ല എന്ന് പറഞ്ഞു! അദ്ദേഹം തന്ന പുതിയ ഇമെയില്‍ അഡ്രസ്സില്‍ ഞാന്‍ പഴയ പരാതി ഇന്ന് വീണ്ടും അയച്ചിട്ടുണ്ട്. എന്തെങ്കിലും നടന്നാല്‍ കൊള്ളാം!
ഇനി ഇമെയില്‍ പരാതി തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനില്‍ അയക്കേണ്ടവര്‍ക്കായി പുതിയ ഇമെയില്‍ അഡ്രസ്- shomsmtvm.pol@kerala.gov.in ദയവായി grimsonz എന്ന വെബ്‌സൈറ്റില്‍ പാതി വിലക്ക് ഇലക്ട്രോണിക് സാധനങ്ങള്‍ ലഭിക്കുന്നു എന്ന പരസ്യം കണ്ടാല്‍ വിശ്വസിക്കരുത്. ചതിയാണ്. ഋഗഅഞഠ എന്ന ഡെലിവറി സ്ഥാപനത്തെ വിശ്വസിക്കരുത്. അവര്‍ ചതിക്കും. ഓണ്‍ലൈന്‍ purchase ചെയ്യുമ്പോള്‍ ദയവായി COD option ഉപയോഗിച്ച്, പാര്‍സല്‍ തുറന്നു നോക്കിയ ശേഷം മാത്രം കാശ് കൊടുക്കുക. കഴിയുന്നതും card ഉപയോഗിച്ച് മുന്‍കൂറായി പണം നല്കാതിരിക്കൂ.