യുക്രൈനില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു.
മലയാളികളായ 2320 വിദ്യാര്‍ത്ഥികള്‍ യുക്രൈനിലുണ്ട്. പഠനം മുടങ്ങുമെന്ന ആശങ്കയെ തുടര്‍ന്നാണ് പല വിദ്യാര്‍ത്ഥികളും യുക്രൈനില്‍ തങ്ങുന്നത്. ഇവരെ സുരക്ഷിതരായി നാട്ടിലെത്തിക്കണമെന്നും കേന്ദ്രമന്ത്രി ഡോക്ടര്‍ എസ്.ജയശങ്കറിന് അയച്ച കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെടുന്നു.
ഉക്രൈനിലെ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ അറിയിച്ചിട്ടുണ്ട്. കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഇന്ത്യന്‍ എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. അമിത ആശങ്കയ്ക്ക് വഴിപ്പെടാതെ യുദ്ധ സാഹചര്യത്തില്‍ ലഭിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാനാണ് എംബസി അറിയിച്ചിട്ടുള്ളത്.