മട്ടൻ ബിരിയാണിയുടെ ബാലപാഠങ്ങൾ; കെ ടി ജലീലിനെയും ബെന്യാമിനെയും പരിഹസിച്ച് ആർ സെൽവരാജ്

മട്ടൻ ബിരിയാണിയുടെ ബാലപാഠങ്ങൾ; കെ ടി ജലീലിനെയും ബെന്യാമിനെയും പരിഹസിച്ച് ആർ സെൽവരാജ്
Published on

കെ.ടി ജലീലിനെയും എഴുത്തുകാരൻ ബെന്യാമിനെയും പരിഹസിച്ച് ആർ. സെൽവരാജ്. സിപിഎമ്മിന്റെ അടിമ ജീവിതം നയിക്കുന്ന ബെന്യാമിൻ ഒരു ഉളുപ്പുമില്ലാതെ ഇടുന്ന അടിമ പോസ്റ്റുകളൊക്കെ അധികം വൈകാതെ തന്നെ സെൽഫ് ഗോളുകളാകാറുണ്ടെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. ബെന്യാമിൻ എഴുതിയ ഫെയ്സ് ബുക്ക് നോവൽ ഇന്നിന്റെ പ്രസക്തിക്കനുസരിച്ച് പുനരചന നടത്തുകയാണെന്നും സെൽവരാജ് കുറിച്ചു. "നമുക്ക് നാമേ പണിവതു നാകം നരകവുമതുപോലെ" എന്നെഴുതിയ 2020 ലെ കെ.ടി ജലീലിന്റെ ഫേസ്ബുക് പോസ്റ്റിന്റെ സ്ക്രീൻഷോട്ട് കൂടി പങ്കുവെച്ചാണ് സെൽവരാജ് ഇരുവരെയും പരിഹസിച്ചിരിക്കുന്നത്.

സെൽവരാജിന്റെ ഫേസ്ബുക് പോസ്റ്റ്

ബെന്യാമിൻ്റെ പുസ്തകങ്ങൾ എനിക്ക് വലിയ ഇഷ്ടമാണ്. അതിനെക്കാൾ ഇഷ്ടമാണ് അദ്ദേഹത്തിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റുകൾ. സിപിഎമ്മിൻ്റെ അടിമ ജീവിതം നയിക്കുന്ന അദ്ദേഹം ഒരു ഉളുപ്പുമില്ലാതെ ഇടുന്ന അടിമ പോസ്റ്റുകളൊക്കെ അധികം വൈകാതെ തന്നെ സെൽഫ് ഗോളുകളാകാറുണ്ടെന്നത് കൊണ്ടാണത്.

അദ്ദേഹത്തെ പോലെ നോവലെഴുതാനുള്ള കഴിവെനിക്കില്ല. എന്നാൽ ഇന്നലെ അദ്ദേഹം എഴുതിയ ഒരു ഫെയ്സ് ബുക്ക് നോവൽ ഇന്നിൻ്റെ പ്രസക്തിക്കനുസരിച്ച് ഒന്ന് പുന:രചന നടത്താനുള്ള എളിയ ശ്രമമാണ്.

പുതിയ നോവൽ :

മട്ടൻ ബിരിയാണി (ആട് ബിരിയാണി ) യുടെ ബാലാപാഠങ്ങൾ.

അധ്യായങ്ങൾ :

1. ആട് ബിരിയാണി ഉണ്ടാക്കുന്ന വിധം

2. രാജിക്കത്ത് എഴുതേണ്ടത് എങ്ങനെ?

3. മുങ്ങുന്ന കപ്പലിൽ നിന്ന് ഒരു മുഴം മുമ്പെ

4. മട്ടൻ്റെ രുചി

5. മരുമോൻ്റെ ജോലി

6. ചോദ്യം ചെയ്യലിൽ തലയിൽ മുണ്ടിട്ട്

7. വിജിലൻസും കസ്റ്റംസും പിന്നെ ഞാനും

8. ഭാവി എന്ന ചോദ്യചിഹ്നം

9. അദീബ് എന്ന ചെകുത്താൻ

അവസാന അധ്യായം

10. സത്യമെ ജയിക്കൂ.

NB: ഈ നോവലിനു ജീവിച്ചിരിക്കുന്നതോ ചത്തു പോയതോ ആയ ഏതെങ്കിലും ജലീലുമായി ഒരു ബന്ധവുമില്ല. ഉണ്ടെന്ന് തോന്നുന്നു എങ്കിൽ മനഃപൂർവ്വം മാത്രം.

Related Stories

No stories found.
logo
The Cue
www.thecue.in