പാർട്ടിക്കും ദൈവത്തിനും മാത്രമേ കീഴടങ്ങൂ; ഈ ലോബിക്കെതിരായ പോരാട്ടം തുടങ്ങിയിട്ടേയുള്ളൂവെന്ന് പിവി അൻവർ

പാർട്ടിക്കും ദൈവത്തിനും മാത്രമേ കീഴടങ്ങൂ; ഈ ലോബിക്കെതിരായ പോരാട്ടം തുടങ്ങിയിട്ടേയുള്ളൂവെന്ന് പിവി അൻവർ
Published on

മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ പകർപ്പ് പാർട്ടി സെക്രട്ടറി എം വി ഗോവിന്ദനും കൈമാറിയെന്ന് പി വി അൻവർ എംഎൽഎ. ലക്ഷക്കണക്കിന് സഖാക്കൾ പറയാൻ ആഗ്രഹിച്ചതാണ് താൻ പറഞ്ഞത്. ജനങ്ങളുടെ വികാരമാണിത്. വിശ്വസിച്ച് ഏൽപ്പിച്ച ആൾ തന്നെ ചതിക്കുമോ? സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അൻവർ.

ഉയർത്തിയ ആരോപണങ്ങളുമായി പൊതുസമൂഹത്തിന് മുന്നിൽ തന്നെ കാണും. അന്തസുള്ള പാർട്ടിക്കും സർക്കാരിനും മുന്നിലാണ് പരാതി നൽകിയത്. നടപടി ക്രമങ്ങൾ പാലിച്ച് കാര്യങ്ങൾ മുന്നോട്ട് പോകും. എഡിജിപിയെ മറ്റേണ്ടതിന്റെ ഉത്തരവാദിത്തം സർക്കാരിനാണ്. ഈ പാർട്ടിയെ പറ്റി എന്താണ് മനസ്സിലാക്കിയിട്ടുള്ളത്?. എല്ലാത്തിനും അതിന്റേതായ നടപടി ക്രമങ്ങൾ ഉണ്ട്. അതനുസരിച്ച് നീങ്ങും. ജനങ്ങളുടെ വികാരമാണ് താൻ പറഞ്ഞത്. അത് തള്ളിക്കളയുമോ? വിശ്വസിച്ച് ഏൽപ്പിച്ച ആൾ ചതിക്കുമോ?. ഇങ്ങനെ ഒരു വൃത്തികെട്ട പൊലീസ് ഉണ്ടോയെന്നും പി വി അൻവർ ചോദിച്ചു.

പാർട്ടിക്കും ദൈവത്തിനും മാത്രമേ കീഴടങ്ങൂ; ഈ ലോബിക്കെതിരായ പോരാട്ടം തുടങ്ങിയിട്ടേയുള്ളൂവെന്ന് പിവി അൻവർ
എഡിജിപി അജിത് കുമാർ കൊടും കുറ്റവാളി, ആളെ കൊല്ലിച്ചിട്ടുണ്ട് ; ഗുരുതര ആരോപണവുമായി പിവി അൻവർ

സൂചനാ തെളിവുകളാണ് താൻ നൽകിയത്. ദൈവത്തിനും പാർട്ടിക്കും മാത്രമേ താൻ കീഴടങ്ങൂ. കീഴടക്കാമെന്ന് ആരും വിചാരിക്കേണ്ട. സർക്കാരിനെ തകർക്കാൻ ശ്രമിക്കുന്ന ലോബിയ്ക്ക് എതിരായ വിപ്ലവമായി ഇത് മാറും. അന്വേഷണം എങ്ങാട്ടാണ് പോകുന്നത് എന്ന് നോക്കിയിട്ട് ഇടപെടും. വിശ്വസിച്ചേൽപ്പിച്ചവരാണ് ചതിക്കുന്നത്. ഏൽപിച്ചവർ അല്ല അതിന് ഉത്തരവാദി. തെറ്റായ രീതിയിലാണ് പോകുന്നതെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥർ മറുപടി പറയേണ്ടി വരും. എന്തിനാണ് സുജിത് ദാസ് മൂന്ന് ദിവസം അവധിയിൽ പോയത് എന്നും അൻവർ ചോദിച്ചു.

ഹെഡ് മാസ്റ്റര്‍ക്കെതിരെ പരാതി നല്‍കിയാല്‍ ആ സ്‌കൂളിലെ അധ്യാപകരും പ്യൂണുമൊക്കെയാണോ അന്വേഷിക്കേണ്ടത്. എന്നിട്ട് ആ ഹെഡ് മാസ്റ്റര്‍ക്ക് തന്നെ റിപ്പോര്‍ട്ട് കൊടുക്കുക. അങ്ങനെയുള്ള ഒരു നയം ഉണ്ടാകുമെന്ന് തോന്നുന്നുണ്ടോ?. ഇന്നലെയല്ലേ പരാതി കൊടുത്തിട്ടുള്ളത്. ഇത് പഠിക്കേണ്ടേ?. അതിന് നടപടിക്രമമില്ലേ അതാണ് ഇപ്പൊ നടന്നുവരുന്നത്. ആ പ്രൊസീജിയര്‍ അനുസരിച്ച് കാര്യങ്ങള്‍ നീങ്ങും. ഹെഡ്മാസ്റ്റര്‍ ആ കസേരയില്‍ ഇരുന്നിട്ട് പ്യൂണ്‍ അന്വേഷിക്കും എന്ന അഭിപ്രായം തനിക്കില്ല. അതിന്റെ ഉത്തരവാദിത്തം ഈ സര്‍ക്കാരിനും പാര്‍ട്ടിക്കുമൊക്കെയുണ്ട്. അവര്‍ പഠിക്കട്ടെയെന്ന് പിവി അന്‍വര്‍ പറഞ്ഞു.

പാർട്ടിക്കും ദൈവത്തിനും മാത്രമേ കീഴടങ്ങൂ; ഈ ലോബിക്കെതിരായ പോരാട്ടം തുടങ്ങിയിട്ടേയുള്ളൂവെന്ന് പിവി അൻവർ
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി പരാജയം, മുഖ്യമന്ത്രിയെ വിശ്വസ്തർ കുഴിയിൽ ചാടിക്കുന്നു; വിമർശനവുമായി പിവി അൻവർ

എഡിജിപി എംആർ അജിത് കുമാറിനെതിരായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ആരോപണങ്ങൾ അന്വേഷിക്കും. എന്നാൽ, എഡിജിപിക്കെതിരായ അന്വേഷണത്തിന് അദ്ദേഹത്തിന് താഴെ റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ആരോപണ വിധേയനായ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയും തൽസ്ഥാനത്ത് ഇരിക്കെ ഇവർക്ക് കീഴിലുള്ള ഉദ്യോഗസ്ഥർ അടങ്ങിയ സംഘത്തിന് അന്വേഷണ ചുമതല നൽകിയത് സർക്കാരിന്റെ ഇരട്ടത്താപ്പെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in