ഐടി പാര്‍ക്കുകളില്‍ ബാറും പബ്ബും; കള്ളു ഷാപ്പിന്റെ ദൂരപരിധി കുറയും

ഐടി പാര്‍ക്കുകളില്‍ ബാറും പബ്ബും; കള്ളു ഷാപ്പിന്റെ ദൂരപരിധി കുറയും
Published on

സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ ബാറും പബ്ബും അനുവദിക്കുന്നതിനുള്ള മാര്‍ഗരേഖ കരടായി. പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് കരട് തയ്യാറാക്കിയിരിക്കുന്നത്. ഐടി പാര്‍ക്കിനുള്ളിലായിരിക്കും ബാറും പബ്ബും. പുറമേ നിന്നുള്ളവര്‍ക്ക് പ്രവേശമുണ്ടാകില്ല.

പത്ത് വര്‍ഷമായ ഐടി സ്ഥാപനങ്ങള്‍ക്കാണ് ലൈസന്‍സ് അനുവദിക്കുക. മികച്ച സേവന പാരമ്പര്യം ആവശ്യമാണ്. നിശ്ചിത വാര്‍ഷിക വിറ്റുവരവ് വേണം. ബാര്‍ നടത്തിപ്പിന് ഉപകരാര്‍ നല്‍കാന്‍ അനുവദിക്കും.

ടൂറിസം മേഖലയില്‍ കൂടുതല്‍ ബാറുകള്‍ അനുവദിക്കും. ബവ്‌കോ ഔട്ട്‌ലെറ്റുകള്‍ തുടങ്ങാനും നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. നാല് കൗണ്ടറിനും വാഹന പാര്‍ക്കിംഗിനും സ്ഥലം വേണം. 175 ചില്ലറ വില്‍പന ശാലകളാണ് സര്‍ക്കാരിനോട് ബവ്‌കോ ആവശ്യപ്പെട്ടിട്ടുള്ളത്.

കള്ളുഷാപ്പുകളുടെ ദൂരപരിധിയും കുറയും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങളില്‍ എന്നിവയില്‍ നിന്നുള്ള ദൂരപരിധി 200 മീറ്ററാക്കി കുറയ്ക്കും. നിലവില്‍ 400 മീറ്ററാണ്. ജനജീവിതത്തെ ബാധിക്കാത്ത മേഖലയിലായിരിക്കണം കള്ള് ഷാപ്പുകള്‍. മദ്യശാലകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല. അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കിയതിന് ശേഷം മാത്രമേ ലൈസന്‍ നല്‍കുന്ന കാര്യം പരിഗണിക്കുകയുള്ളു.

സി.പി.എമ്മും എല്‍.ഡി.എഫും ചര്‍ച്ച ചെയ്തതിന് ശേഷമാകും പുതിയ മദ്യനയമുണ്ടാകുക. മാര്‍ച്ച് അവസാനത്തോടെ പുതിയ മദ്യനയം സംബന്ധിച്ച ഉത്തരവുണ്ടാകുമെന്നാണ് കരുതുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in