പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം: ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്; അന്വേഷണം

പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം: ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്; അന്വേഷണം
Published on

പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയ സംഭവത്തില്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ഫയര്‍ഫോഴ്‌സ് മേധാവി ബി.സന്ധ്യയാണ് വിശദീകരണം തേടിയിരിക്കുന്നത്. വകുപ്പുതല അന്വേഷണവും നടക്കുകയാണ്.

പോപുലര്‍ ഫ്രണ്ട് രൂപീകരിച്ച റസ്‌ക്യു ആന്‍ഡ് റിലീഫ് വിഭാഗത്തിനാണ് മാര്‍ച്ച് 30ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കിയത്. ആലുവയിലായിരുന്നു സംസ്ഥാനതല ഉദ്ഘാടനം. ഉദ്ഘാടന ചടങ്ങില്‍ പ്രവര്‍ത്തകര്‍ക്കായി പരിശീലന പരിപാടിയും സംഘടിപ്പിച്ചിരുന്നു. ഇതിലാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കിയത്.

മൂന്ന് ഉദ്യോഗസ്ഥരോടാണ് വിശദീകരണം തേടിയിരിക്കുന്നത്. പരിശീലനം നല്‍കിയതിനെതിരെ ബി.ജെ.പി രംഗത്തെത്തിയിരുന്നു. എന്നാല്‍ ദുരന്തമേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തുന്നവര്‍ എന്നനിലയില്‍ പോപുലര്‍ ഫ്രണ്ടിന് പരിശീലനം നല്‍കിയതില്‍ തെറ്റില്ലെന്നാണ് ഫയര്‍ഫോഴ്‌സിലെ തന്നെ ഉദ്യോഗസ്ഥര്‍ പറയുന്നു. കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി ലഭിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

Related Stories

No stories found.
logo
The Cue
www.thecue.in