മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തിയതായി ആരോപിച്ച് യൂത്ത് കോൺഗ്രസ് ഗവർണർക്ക് പരാതി നൽകി. മുഖ്യമന്ത്രിക്കെതിരെയുള്ള നടപടിക്ക് ശുപാർശ ചെയ്യണമെന്നാണ് യൂത്ത് കോൺഗ്രസ്സിന്റെ ആവശ്യം. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനായ മുഹമ്മദ് ഷാൻ കൊടവണ്ടിയാണ് ഗവർണർക്ക് പരാതി നൽകിയത്.
മുഖ്യമന്ത്രി കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചെന്ന് ബിജെപിയും ആരോപിച്ചു. നിയമം ലംഘിച്ച മുഖ്യമന്ത്രിക്കെതിരെ കേസെടുക്കമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ ബിജെപി പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ബാധിച്ച മുഖ്യമന്ത്രി എങ്ങനെയാണ് റോഡ് ഷോ നടത്തിയതെന്നും എന്നാണ് കോവിഡ് ബാധിച്ചതെന്നും മുഖ്യമന്ത്രി പറയണം. കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെയാണ് മുഖ്യമന്ത്രി ആശുപത്രിയിൽ മുരളീധരന്‍ ആരോപിച്ചു.
കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് പത്താം ദിവസമാണ് പരിശോധന നടത്താറുള്ളത്. എന്നാല്‍ ഏഴാം ദിവസം തന്നെ മുഖ്യമന്ത്രി കോവിഡ് മുക്തനായി ആശുപത്രി വിട്ടു. ഇതോടെയാണ് വിവാദം തുടങ്ങിയത്. ഏപ്രില്‍ നാലിന് മുഖ്യമന്ത്രിക്ക് കോവിഡ് ലക്ഷണങ്ങളുണ്ടായിരുന്നെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞതോടെ പ്രതിപക്ഷം ആരോപണത്തിന്‍റെ മൂര്‍ച്ച കൂട്ടി. കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ എങ്ങനെ റോഡ് ഷോ നടത്തിയെന്നും പ്രചാരണം തുടര്‍ന്നെന്നും മാനദണ്ഡം പാലിക്കാതെ എങ്ങനെ വോട്ട് ചെയ്തെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങൾ.