'പിണറായി വിജയന്‍ കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി'; സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചെന്നും നടന്‍ ദേവന്‍

'പിണറായി വിജയന്‍ കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി'; സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചെന്നും നടന്‍ ദേവന്‍
Published on

മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണി സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ദേവന്‍. പിണറായി വിജയന്‍ സംസ്ഥാനത്തെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കുമെന്ന് നടന്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന സത്യം വേദനയോടെയാണ് മലയാളികള്‍ ഉള്‍ക്കൊണ്ടതെന്നും നടന്‍ ആരോപിച്ചു. പുതുതായി രൂപീകരിക്കുന്ന നവകേരള പീപ്പിള്‍സ് പാര്‍ട്ടിയുടെ നയങ്ങള്‍ വിശദീകരിക്കവെയായിരുന്നു വിമര്‍ശനം. ഇടതുസര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചെന്നും നിലവിലെ രാഷ്ട്രീയ ജീര്‍ണതയാണ് തന്നെ പാര്‍ട്ടി രൂപീകരണത്തിന് പ്രേരിപ്പിച്ചതെന്നും ദേവന്‍ പറഞ്ഞു.

പിണറായി അധികാരമേറ്റപ്പോള്‍ ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ അദ്ദേഹം ആ വിശ്വാസം തകര്‍ത്തു. ശബരിമല വിഷയത്തോടെ ജനങ്ങള്‍ക്ക് അത് ബോധ്യമായെന്നും ദേവന്‍ പറഞ്ഞു.ബിജെപി നേതാക്കള്‍ തന്നോട് ചര്‍ച്ച നടത്തുകയും പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വ്യക്തിത്വം ആര്‍ക്കും അടിയറ വെയ്ക്കാന്‍ തയ്യാറല്ലാത്തതിനാല്‍ ആ പാര്‍ട്ടിയില്‍ ചേരില്ല.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നവ കേരള പീപ്പിള്‍സ് പാര്‍ട്ടി നിലവിലെ മുന്നണികള്‍ക്കുള്ള രാഷ്ട്രീയ ബദലാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കില്ലെങ്കിലും സമാന ചിന്താഗതിയുള്ളവര്‍ക്ക് പിന്‍തുണ നല്‍കുമെന്നും ദേവന്‍ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നിലപാട് ശരിയല്ല. മൊഴിമാറ്റിയ താരങ്ങളുടെ നടപടി തീര്‍ത്തും തെറ്റാണെന്നും ദേവന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ താനല്ല അഭിപ്രായം പറയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in