‘പിണറായി പാർട്ടിക്കാരുടെ മാത്രം മുഖ്യമന്ത്രി'; വിമർശനവുമായി വീണ്ടും ഇ ശ്രീധരന്‍

‘പിണറായി പാർട്ടിക്കാരുടെ മാത്രം മുഖ്യമന്ത്രി'; വിമർശനവുമായി വീണ്ടും ഇ ശ്രീധരന്‍
Published on

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും വിമർശനവുമായി മെട്രോമാൻ ഇ ശ്രീധരൻ .പിണറായി വിജയന്‍ നല്ല മുഖ്യമന്ത്രിയാകുന്നത് പാര്‍ട്ടിക്ക് മാത്രമാണെന്നും അദ്ദേഹം നാടിനൊരു നല്ല മുഖ്യമന്ത്രിയല്ലെന്നും ശ്രീധരൻ ആരോപിച്ചു . സംസ്ഥാനത്തെ ഉയര്‍ത്തിക്കൊണ്ടുവരാനല്ല, പാര്‍ട്ടിയെ പന്തലിപ്പിക്കാനാണ് ഇടത് സര്‍ക്കാര്‍ ശ്രമിച്ചതെന്നും ശ്രീധരന്‍ ഏഷ്യനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

‘പിണറായി പാർട്ടിക്കാരുടെ മാത്രം മുഖ്യമന്ത്രി'; വിമർശനവുമായി വീണ്ടും ഇ ശ്രീധരന്‍
പിണറായി ഏകാധിപതി, പത്തില്‍ മൂന്ന് മാര്‍ക്ക് പോലും നല്‍കാനാകില്ലെന്ന് ഇ.ശ്രീധരന്‍

അനുമതി ലഭിച്ച നിരവധി പദ്ധതികള്‍ ഇടതു സര്‍ക്കാര്‍ മുടക്കി. ഭരണം അഴിമതിയിൽ മുങ്ങി നില്‍ക്കുകയാണെന്നും താൻ കൊണ്ടുവന്ന പല പദ്ധതികളും സര്‍ക്കാര്‍ മുടക്കിയെന്നും ഇ ശ്രീധരൻ പറഞ്ഞു. വികസനമാണ് ബിജെപിയുടെ പ്രധാന അജണ്ടയെന്നും വികസനം, വ്യവസായം, വിദ്യാഭ്യാസം, വിശുദ്ധ ഭരണം എന്നിവയാണ് മുദ്രാവാക്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വികസനമുന്നേറ്റമെന്ന് പറയാന്‍ കൊച്ചി മെട്രോയും പാലാരിവട്ടം പാലത്തിന്റെ പൂര്‍ത്തികരണവും മാത്രമെ ഇടത് സര്‍ക്കാരിന്റെ കാലത്ത് കാര്യമായി നടന്നിട്ടുള്ളു. താന്‍ തുടങ്ങിവെച്ച നിലമ്പൂര്‍ – നഞ്ചന്‍ങ്കോട് റെയില്‍വെ ലൈന്‍ വന്നിരുന്നെങ്കില്‍ കേരളത്തിന് ഇന്ന് എത്ര ഉപകാരപ്പെടുമായിരുന്നു. കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയുടെ പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കിയെന്നും എന്നാല്‍ അതും നടപ്പിലാക്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ തനിക്ക് ഒരു പ്രധാനപ്പെട്ട പദവി ലഭിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു. ബിജെപി സ്ഥാനാര്‍ത്ഥിയായി പാലക്കാട് നിയോജക മണ്ഡലത്തില്‍ നിന്നും മത്സരിക്കാനൊരുങ്ങുകയാണ് ഇ ശ്രീധരന്‍. ഇന്നലെയാണ് ബിജെപി മത്സരിക്കുന്ന 115 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in