ജയരാജനെ ഒഴിവാക്കിയതിൽ അമർഷം, ഐസക്കിനെ തട്ടിയത് പിണറായി: ബെർലിൻ

ജയരാജനെ ഒഴിവാക്കിയതിൽ അമർഷം, ഐസക്കിനെ തട്ടിയത് പിണറായി: ബെർലിൻ
Published on

സിപിഎമ്മിൽ ഇപ്പോഴും വിഭാഗീയതയുണ്ടെന്ന് കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ഥിപട്ടികയില്‍ നിന്നും മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയത് പാര്‍ട്ടിയക്ക് വലിയ നഷ്ടമാകുമെന്നും കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞു. സ്ഥാനാര്‍ഥികളെ മേലെനിന്ന് അടിച്ചേല്‍പ്പിക്കാന്‍ പാടില്ല. ജില്ലാക്കമ്മിറ്റികളുടെ തീരുമാനത്തെ മാനിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക അഭിമുഖത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തോമസ് ഐസക്കിനെ ഉള്‍പ്പെടെയുള്ളവരെ മാറ്റി നിര്‍ത്തിയതില്‍ പിണറായിക്ക് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജയരാജനെ ഒഴിവാക്കിയതിൽ അമർഷം, ഐസക്കിനെ തട്ടിയത് പിണറായി: ബെർലിൻ
വ്യാജഏറ്റുമുട്ടലില്‍ ജയില്‍ കിടന്നത് ആരായിരുന്നു? അമിത് ഷാ വര്‍ഗീയതയുടെ ആള്‍രൂപമെന്ന് പിണറായി

ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞത്:

മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയത് പാര്‍ട്ടിക്ക് വലിയ നഷ്ടമാണ്. പി ജയരാജനെ ഒഴിവാക്കിയതില്‍ എനിക്ക് വലിയ അമര്‍ഷമുണ്ട്. അദ്ദേഹത്തിന്റെ കൈ കാണിച്ചാല്‍ മതി വോട്ടുവരും. അതിലെ വിരലുകള്‍ ആർ എസ് എസുകാർ അറുത്ത് കളഞ്ഞിരിക്കുന്നു. അങ്ങനെയുള്ള ഒരാളെ എങ്ങനെയാണ് ഒഴിവാക്കാനാകുന്നത്? ജി സുധാകരന്‍ അഴിമതി തൊട്ടുതീണ്ടിയിട്ടില്ലാത്ത മന്ത്രിയാണ്. തോമസ് ഐസക്ക് കണ്ടതില്‍ വെച്ചേറ്റവും മികച്ച ധനമന്ത്രിയാണ്.

ജയരാജനെ ഒഴിവാക്കിയതിൽ അമർഷം, ഐസക്കിനെ തട്ടിയത് പിണറായി: ബെർലിൻ
നിങ്ങളുടെ ത്യാഗമാണ് കേരളത്തിന്റെ ഉറപ്പ്, പാലാരിവട്ടം പാലം അതിവേഗം പൂര്‍ത്തിയാക്കിയതിന് തൊഴിലാളികള്‍ക്ക് നന്ദിയറിയിച്ച് പിണറായി വിജയന്‍

ഇവരെ ഒഴിവാക്കരുതെന്ന് പലരോടും ഞാന്‍ വിളിച്ചുപറഞ്ഞു. കോടിയേരി അടക്കമുള്ള ആളുകളെ വിളിച്ച് സംസാരിച്ചു. സ്ഥാനാര്‍ഥി പട്ടിക ആര് നിശ്ചയിച്ചാലും പിണറായി അറിയാതെ അത് പുറത്തറിയില്ല . സെക്രട്ടറിയേറ്റാണ് തീരുമാനമെടുക്കുന്നത്. ശരിതന്നെ. പക്ഷേ പിണറായിയുടെ യെസ് അവിടെ പ്രധാനമാണ്. അതില്ലാതെ ലിസ്റ്റ് വരില്ല. ഐസക്കിനെ തട്ടിയതിന്റെ പ്രധാന ഉത്തരവാദിത്വം പിണറായിയ്ക്ക് തന്നെയാണ്. വിഭാഗീയത ചത്തിട്ടില്ല. അതിന് ഇടയ്ക്കിടെ ജീവന്‍ വരുന്നുണ്ട്.

ഈ നേതാക്കളെ ഒഴിവാക്കിയതിനാല്‍ സീറ്റ് കുറയുമെങ്കിലും ഇടതുപക്ഷം ഉറപ്പായും ഈ തെരഞ്ഞെടുപ്പില്‍ ജയിക്കും. 80 സീറ്റില്‍ കുറയില്ല. സ്ഥാനാര്‍ഥികളെ മേലെനിന്ന് അടിച്ചേല്‍പ്പിക്കാന്‍ പാടില്ല. ജില്ലാക്കമ്മിറ്റികളുടെ തീരുമാനത്തെ മാനിക്കണമായിരുന്നു. പ്രമുഖരെ തഴഞ്ഞതുകൊണ്ട് പാര്‍ട്ടിയ്ക്ക് എന്തായാലും നഷ്ടമുണ്ടാകും. അത് ഉറപ്പാണ്. പിണറായിയുടെ ഭരണമികവുകൊണ്ട് തുടര്‍ഭരണം ഉണ്ടാകും. ഇന്നലത്തെ പിണറായി വിജയന്റെ പ്രസംഗം ഞാന്‍ ശ്രദ്ധിച്ചിരുന്നു. അത് വളരെ നന്നായിരുന്നു. പരസ്യമായി മാപ്പുപറഞ്ഞിട്ടും പിണറായി കാണാനെത്താത്തതില്‍ നിരാശയുണ്ട്. എന്നാല്‍ അത് അത്ര സാരമുള്ളതല്ല.

Related Stories

No stories found.
logo
The Cue
www.thecue.in