ലീഗിന്റെ മുഖം ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയുമായി മാറി - മുഖ്യമന്ത്രി

മുഖ്യമന്ത്രി
മുഖ്യമന്ത്രി
Published on

മുസ്ലീം ലീഗിനെയും യുഡിഎഫിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലീം ലീഗ് വാശിയോടെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. എന്നാല്‍ ലീഗിന്റെ മുഖം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ലീഗിന്റെ മുഖം ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിആഐയുടെയുമായി മാറിയെന്ന് പിണറായി പറഞ്ഞു. എന്താണ് ജമാഅത്തെ ഇസ്ലാമിയെന്നും എന്താണ് എസ്ഡിപിഐയെന്നും കോണ്‍ഗ്രസിന് അറിയാം. വിജയത്തില്‍ യുഡിഎഫിന് ആഹ്ലാദിക്കാന്‍ വകയില്ലെന്നും നാല് വോട്ടിന് വേണ്ടി കൂട്ടുകൂടാന്‍ പറ്റാത്തവരുമായി കൂട്ടുകൂടുന്നവരായി ലീഗ് മാറിയെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സീറ്റ് നേടാനായത് ഗൗരവപൂര്‍വ്വം പരിശോധിക്കണം. വിജയിക്കാന്‍ ബിജെപിയെ സഹായിച്ച ശക്തികള്‍ അവര്‍ സ്വീകരിച്ച നിലപാടി ശരിയാണോ എന്ന് ചിന്തിക്കണം. ഇത്തരം വിഭാഗങ്ങളുടെ നേതാക്കളുമായി ബിജെപി നേതാക്കള്‍ ചര്‍ച്ച ചെയ്യുകയും പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പില്‍ നിലപാടെടുക്കുകയും ചെയ്തു. ഇടതുപക്ഷത്തോട് വിരോധമുള്ളതുകൊണ്ടല്ല, അവസരവാദത്തിനും തങ്ങളുടെ താല്‍പര്യം സംരക്ഷിക്കാനുമാണ് ഇത്. നാടിന്റെ സംസ്‌കാരത്തിന് ചേരാത്ത നിലപാടാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസുമായി മാത്രം ഏറ്റുമുട്ടിയ സ്ഥലങ്ങളില്‍ ബിജെപി നേട്ടമുണ്ടാക്കി. പരാജയപ്പെടുത്താന്‍ കഴിയാത്ത ശക്തിയല്ല ബിജെപി എന്ന് തെളിഞ്ഞു. അവകാശപ്പെട്ട വിഹിതം തരാതെ കേരളത്തെ കേന്ദ്രം പ്രതിസന്ധിയിലാക്കി. ദൈനംദിന കാര്യങ്ങള്‍ കേരളം എങ്ങനെ നടത്തുമെന്ന് നോക്കട്ടെ എന്നാണ് കേന്ദ്രം കരുതിയത്. ശമ്പളവും പെന്‍ഷനും മുടങ്ങിയില്ലെങ്കിലും ഡിഎയും ക്ഷേമ പെന്‍ഷനും മുടങ്ങി. ഡിഎ വിഷയത്തില്‍ ഫലപ്രദമായ ഇടപെടല്‍ നടത്തുമെന്നും മുടങ്ങിയ പെന്‍ഷന്‍ തുല്യ ഗഡുക്കളായി കൊടുത്തു തീര്‍ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in