സംസ്ഥാന സമിതിയില്‍ പ്രായപരിധി നടപ്പിലാക്കി സി.പി.എം. പുതുമുഖങ്ങളെയും യുവനേതാക്കളെയും സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തി. ഒഴിവാക്കപ്പെട്ടവരില്‍ ജി. സുധാകരനും എം.എം. മണിയും. സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജി.സുധാകരന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കത്ത് നല്‍കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് പ്രായപരിധിയില്‍ ഇളവ് നല്‍കിയിരിക്കുന്നത്. അച്ചടക്ക നടപടിയെടുത്ത് മാറ്റി നിര്‍ത്തിയിരുന്ന പി.ശശിയെ വീണ്ടും സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തി.
89 അംഗ സംസ്ഥാന സമിതിയെ തെരഞ്ഞെടുത്തു. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ റഹീം, എസ്.എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി സാനു, ചിന്താ ജെറോം, വത്സന്‍ പനോളി, കെ.കെ ലതിക, ഡോക്ടര്‍ കെ.എന്‍ ഗണേഷ്, കെ.എസ് സലീഖ, വി.ജോയ്, ഒ.ആര്‍ കേളു, രാജു എബ്രഹാം, എന്നിവരെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തി. പാലക്കാട്, ഇടുക്കി, കോട്ടയം ജില്ലാ സെക്രട്ടറിമാരും സംസ്ഥാന സമിതിയിലെത്തി. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിനെ സംസ്ഥാന സമിതിയിലെ ക്ഷണിതാവാക്കി.
89 അംഗ സംസ്ഥാന സമിതിയെ തെരഞ്ഞെടുത്തു. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ റഹീം, എസ്.എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി സാനു, ചിന്താ ജെറോം, വത്സന്‍ പനോളി എന്നിവരെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തി. പാലക്കാട്, ഇടുക്കി, കോട്ടയം ജില്ലാ സെക്രട്ടറിമാരും സംസ്ഥാന സമിതിയിലെത്തി. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിനെ സംസ്ഥാന സമിതിയിലെ ക്ഷണിതാവാക്കി.
സംസ്ഥാന സമിതിയില്‍ നിന്നും 13 അംഗങ്ങളെ ഒഴിവാക്കി. ആനത്തലവട്ടം ആനന്ദന്‍, വൈക്കം വിശ്വന്‍, പി.കരുണാകരന്‍, കെ.ജെ തോമസ്, സി.പി നാരായണന്‍, പി.പി വാസുദേവന്‍, ആര്‍.ഉണ്ണികൃഷ്ണ പിള്ള, കോലിയക്കോട് കൃഷ്ണന്‍ നായര്‍, കെ.വി രാമകൃഷ്ണന്‍, എം.ചന്ദ്രന്‍ എന്നിവരാണ് സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കപ്പെട്ടവര്‍.