ഫ്രാങ്കോയെ വെറുതെ വിട്ട വിധിക്കെതിരെ കന്യാസ്ത്രീയും സര്‍ക്കാരും ഹൈക്കോടതിയില്‍

ഫ്രാങ്കോയെ വെറുതെ വിട്ട വിധിക്കെതിരെ കന്യാസ്ത്രീയും സര്‍ക്കാരും ഹൈക്കോടതിയില്‍
Published on

ബലാത്സംഗ കേസില്‍ ബിഷപ്പ് ഫ്രോങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട വിചാരണ കോടതി ഉത്തരവിനെതിരെ കന്യാസ്ത്രീ ഹൈക്കോടതിയെ സമീപിച്ചു. തെളിവുകള്‍ പരിശോധിക്കുന്നതില്‍ വിചാരണക്കോടതി പരാജയപ്പെട്ടുവെന്നാണ് കന്യാസ്ത്രീയുടെ വാദം. സര്‍ക്കാരും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും.

അപ്പീല്‍ നല്‍കാന്‍ ആഭ്യന്തര വകുപ്പ് അനുമതി നല്‍കി. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. ഇതിന് അനുമതി നല്‍കി കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയത്. കന്യാസ്ത്രീയുടെ മൊഴിമാത്രം വിശ്വാസത്തിലെടുത്ത് ശിക്ഷ വിധിക്കാനാവില്ലെന്നും നിക്ഷിപ്ത താല്‍പര്യക്കാരുടെ പ്രേരണയ്ക്ക് വഴങ്ങിയെന്നുമായിരുന്നു വിധിയില്‍ പറഞ്ഞിരുന്നത്. 2014 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.

Related Stories

No stories found.
logo
The Cue
www.thecue.in