നടിയെ അക്രമിച്ച കേസിലെ പ്രതി ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍ പിള്ളയ്ക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയതിനെതിരെ ഇടത് അഭിഭാഷക സംഘടന രംഗത്ത്. കേസിലെ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് ക്രൈം ബ്രാഞ്ച് രാമന്‍ പിള്ളയ്ക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. അഭിഭാഷകരുടെ തൊഴില്‍ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ കുറ്റപ്പെടുത്തുന്നു. ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും ലോയേഴ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടു.
കോട്ടയം ക്രൈം ബ്രാഞ്ച് എസ്.പിയാണ് രാമന്‍ പിള്ളയ്ക്ക് നോട്ടീസ് അയച്ചത്. നോട്ടീസിന് രാമന്‍ പിള്ള മറുപടി നല്‍കി. അഭിഭാഷകനായതിനാല്‍ മൊഴിയെടുക്കലിന് ഹാജരാകാനാവില്ലെന്നാണ് രാമന്‍ പിള്ള ക്രൈം ബ്രാഞ്ചിന് നല്‍കിയ മറുപടി.
കേസിലെ മാപ്പു സാക്ഷിയെ സ്വാധീനിക്കാന്‍ രാമന്‍ പിള്ള ശ്രമം നടത്തിയതിന്റെ തെളിവുകള്‍ പുറത്ത് വന്നിരുന്നു. സഹ തടവുകാരന്‍ വഴി സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ ഓഡിയോ ആണ് പുറത്ത് വന്നിരുന്നത്. കേസിലെ നിര്‍ണായക സാക്ഷിയാണ് ജിന്‍സണ്‍.
ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന് കേസില്‍ ദിലീപിന്റെ സഹോദരനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്. സഹോദരി ഭര്‍ത്താവ് ടി.എന്‍ സുരാജ് ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. പ്രതികളുടെ ഫോണ്‍ പരിശോധിച്ചതിന്റെ വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ചോദ്യം ചെയ്യല്‍. പരിശോധനാഫലം ആലുവ കോടതിയിലാണ് സമര്‍പ്പിച്ചത്. ദിലീപിനെയും ഈയാഴ്ച തന്നെ ചോദ്യം ചെയ്യും.