സമ്മർദ്ദം താങ്ങാനാകുന്നില്ല; ഫേസ്ബുക്ക് ഉപേക്ഷിക്കുന്നു,തന്നെ ആരും ബന്ധപ്പെടാൻ ശ്രമിക്കരുതെന്ന് രഞ്ജിത്തിനെതിരെ പരാതി നൽകിയ ബംഗാളി നടി

സമ്മർദ്ദം താങ്ങാനാകുന്നില്ല; ഫേസ്ബുക്ക് ഉപേക്ഷിക്കുന്നു,തന്നെ ആരും ബന്ധപ്പെടാൻ ശ്രമിക്കരുതെന്ന് രഞ്ജിത്തിനെതിരെ പരാതി നൽകിയ ബംഗാളി നടി
Published on

സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ ആരോപണമുന്നയിച്ച ശേഷമുള്ള സമ്മർദ്ദം താങ്ങാനാകുന്നില്ലെന്ന് ബംഗാളി നടി. താത്കാലികമായി ഫേസ്ബുക്ക് ഉപേക്ഷിക്കുകയാണ്, തന്നെ ബന്ധപ്പെടാൻ ആരും ശ്രമിക്കരുതെന്നും നടി ഫേസ്ബുക് കുറിപ്പിൽ വ്യക്തമാക്കി.

രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയില്‍ അഭിനയിക്കാന്‍ കൊച്ചിയിൽ എത്തിയപ്പോൾ മോശം അനുഭവം ഉണ്ടായെന്നാണ് നടി വെളിപ്പെടുത്തിയത്. സിനിമയുടെ ചര്‍ച്ച നടത്തുന്നതിനായി രഞ്ജിത്ത് താമസിക്കുന്ന കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിലേക്ക് തന്നെ വിളിച്ചു. ചര്‍ച്ച നടക്കുന്നതിനിടെ രഞ്ജിത്ത് എന്റെ കയ്യില്‍ പിടിച്ചു. പിന്നീട് ലൈംഗിക താത്പര്യത്തോടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും സ്പര്‍ശിച്ചു, എന്നിങ്ങനെയായിരുന്നു വെളിപ്പെടുത്തല്‍. ആരോപണത്തെ തുടര്‍ന്ന് രഞ്ജിത്ത് കഴിഞ്ഞ ദിവസം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചിരുന്നു.

സമ്മർദ്ദം താങ്ങാനാകുന്നില്ല; ഫേസ്ബുക്ക് ഉപേക്ഷിക്കുന്നു,തന്നെ ആരും ബന്ധപ്പെടാൻ ശ്രമിക്കരുതെന്ന് രഞ്ജിത്തിനെതിരെ പരാതി നൽകിയ ബംഗാളി നടി
മോഹൻലാൽ രാജിക്ക് മുമ്പായി മമ്മൂട്ടിയെ വിളിച്ചു; നാടകീയമായ 'അമ്മ'യിലെ കൂട്ടരാജിക്ക് പിന്നിൽ

നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ രഞ്ജിത്തിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഐ പി സി 354 (ഭാരതീയ ന്യായ് സൻഹിത 74) വകുപ്പ് പ്രകാരമാണ് കൊച്ചി സിറ്റി പോലീസ് കേസ് ചുമത്തിയത്. ജാമ്യമില്ലാ വകുപ്പാണിത്. ലൈംഗിക ഉദ്ദേശത്തോടെ രഞ്ജിത്ത് ശരീരത്തില്‍ സ്പര്‍ശിച്ചെന്ന് നടി കൊച്ചി പോലീസ് കമ്മീഷണര്‍ക്ക് ഇ മെയിലായി പരാതി നൽകിയതിന് പിറകെയായിരുന്നു നടപടി.

രഞ്ജിത്തിന്റെ രാജിയില്‍ സന്തോഷമില്ലെന്നായിരുന്നു നടിയുടെ പ്രതികരണം. അദ്ദേഹം ലൈംഗികമായി തന്നെ ഉപദ്രവിച്ചില്ല, പരീക്ഷിക്കുകയായിരുന്നു. ക്രിമിനലായി അദ്ദേഹത്തെ കാണാനാവില്ലെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു. നടി തനിക്കു നേരെ ഉന്നയിച്ച ആരോപണം നിന്ദ്യമാണെന്നായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം.

രഞ്ജിത്തിന്റെ വാക്കുകള്‍

എനിക്കെതിരെ, എന്നുവെച്ചാല്‍ വ്യക്തിപരമായി എന്നെ നിന്ദ്യമായ രീതിയില്‍ ആരോപണം ഉന്നയിച്ചിരിക്കുകയാണ് ബംഗാളി നടി. ഇത് കുറച്ചു കാലമായി, കുറച്ചു കാലം എന്നുവെച്ചാല്‍ എന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം ഞാന്‍ ഏറ്റെടുത്തോ അന്നു തൊട്ട് ഒരു സംഘം ആളുകള്‍ നടത്തിയ നാളുകളുടെ ശ്രമമാണ് ആരോപണം എന്ന രൂപത്തില്‍ പുറത്തേക്ക് വന്നത്. ഞാന്‍ ഒരു വ്യക്തിയെന്ന നിലയില്‍ എനിക്ക് ഏറ്റിട്ടുള്ള വലിയ ഡാമേജ്. അത് എളുപ്പം മാറുന്നതല്ല. എനിക്കത് തെളിയിച്ചേ പറ്റൂ, അത് പൊതുസമൂഹത്തെ ബോധിപ്പിച്ചേ പറ്റൂ, അത് നുണയായിരുന്നെന്ന്. അതിലെ ഒരു ഭാഗം നുണയായിരുന്നെന്ന്. അത് അവര്‍ തന്നെ പരസ്പര വിരുദ്ധമായ പ്രസ്താവനയാണ് നടത്തിയത്. നിയമ നടപടിയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചിരിക്കുന്നു. സത്യം ലോകം അറിഞ്ഞേ പറ്റൂ. സുഹൃത്തുക്കളും അഭിഭാഷകരുമായി ബന്ധപ്പെട്ട് തീരുമാനം എടുത്തിട്ടുണ്ട്

സര്‍ക്കാരിനെതിരെ, സിപിഎമ്മിനെതിരെ വലതുപക്ഷ നിലപാടുകളുള്ളവരും അവര്‍ക്കു മുന്നില്‍ പോര്‍മുഖത്തെന്ന പോലെ നില്‍ക്കുന്ന മാധ്യമങ്ങളും സംഘടിതമായി നിന്ന് സര്‍ക്കാരിനെ ആക്രമിക്കുന്ന പല വിഷയങ്ങളില്‍ ഈ ചെളിവാരി എറിയല്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതില്‍ ഒന്ന് എന്റെ പേര് ഉപയോഗിച്ചിട്ടുള്ളതാണെന്നത് ഏറെ അപമാനകരമാണ്. സത്യമെന്തെന്ന് അറിയാതെ ഇവിടുത്തെ മാധ്യമലോകവും ചിലരും നടത്തുന്ന ഈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഞാന്‍ എന്ന വ്യക്തി കാരണം സര്‍ക്കാരിന് കളങ്കമേല്‍ക്കുന്ന പശ്ചാത്തലമുണ്ടാവില്ല. അല്ലെങ്കില്‍ അങ്ങനെയൊരു സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള ഔദ്യോഗിക സ്ഥാനത്ത് തുടരുകയെന്നത് ശരിയല്ല എന്ന് എനിക്ക് തോന്നുന്നു. നിയമനടപടികള്‍ തുടരും സത്യം ഒരുനാള്‍ പുറത്തുവരും. അത് അത്ര വിദൂരമല്ല എന്നറിയാം. വിധിപുറത്തു വരുന്നതുവരെ കാത്തിരിക്കാനല്ല ഉദ്ദേശ്യം. സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥാനത്ത് ഇരുന്നുകൊണ്ടല്ല നിയമ പോരാട്ടം നടത്തേണ്ടത് എന്നത് എന്റെ ബോധ്യമാണ്. അതുകൊണ്ട് ചലച്ചിത്ര അക്കാദമി സ്ഥാനം രാജിവെക്കുകയാണെന്ന് അറിയിക്കുന്നു. രാജി സ്വീകരിക്കണമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാനോടും മുഖ്യമന്ത്രിയോടും അഭ്യര്‍ത്ഥിക്കുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in