ഷാജൻ സ്കറിയക്കെതിരായ കേസിന്റെ പേരിൽ ജീവനക്കാരായ മാധ്യമ പ്രവർത്തകരുടെ വീടുകളിലെ റെയ്ഡ് കേട്ടുകേഴ്​വി ഇല്ലാത്തത്: പത്രപ്രവർത്തക യൂണിയൻ

ഷാജൻ സ്കറിയക്കെതിരായ കേസിന്റെ പേരിൽ ജീവനക്കാരായ മാധ്യമ പ്രവർത്തകരുടെ വീടുകളിലെ റെയ്ഡ് കേട്ടുകേഴ്​വി ഇല്ലാത്തത്: പത്രപ്രവർത്തക യൂണിയൻ
Published on

മാധ്യമ പ്രവർത്തകരുടെ വീടുകളിൽ നടക്കുന്ന പൊലീസ് റെയ്ഡിനെ അപലപിക്കുന്നു- കെ യു ഡബ്ള്യു ജെ

പൊലീസ് അന്വേഷിക്കുന്ന പ്രതിയെ കിട്ടിയില്ലെന്ന പേരിൽ അയാളുടെ ഉടമസ്ഥതയിലുള സ്ഥാപനത്തിലെ മാധ്യമ പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ് നടത്തുന്ന പൊലീസ് നടപടിയെ കേരള പത്രപ്രവർത്തക യൂണിയൻ ശക്തമായി അപലപിക്കുന്നു. മറുനാടൻ മലയാളി എന്ന ഓൺലൈൻ സ്ഥാപന ഉടമ ഷാജൻ സ്കറിയക്ക് എതിരെയുളള കേസിന്റെ പേരിൽ അവിടെ തൊഴിലെടുക്കുന്ന സ്ത്രീകൾ അടക്കമുളള മാധ്യമ പ്രവർത്തകരുടെയെല്ലാം വീടുകളിലും ബന്ധു വീടുകളിലും പൊലീസ് റെയ്ഡ് നടത്തുകയാണ്. പലരുടെയും മൊബൈൽ അടക്കം പൊലീസ് പിടിച്ചെടുത്തു. കേരളത്തിൽ കേട്ടുകേഴ്​വി ഇല്ലാത്ത നടപടിയാണിത്.

ഷാജൻ സ്കറിയക്കെതിരായ കേസിന്റെ പേരിൽ ജീവനക്കാരായ മാധ്യമ പ്രവർത്തകരുടെ വീടുകളിലെ റെയ്ഡ് കേട്ടുകേഴ്​വി ഇല്ലാത്തത്: പത്രപ്രവർത്തക യൂണിയൻ
അപകീർത്തി കേസ്: ഷാജൻ സ്കറിയക്കായി തിരച്ചിൽ, മറുനാടൻ മലയാളി ഓഫീസിലെ കമ്പ്യൂട്ടറുകൾ പിടിച്ചെടുത്തു

മറുനാടൻ മലയാളിക്കും അതിന്റെ ഉടമ ഷാജൻ സ്​കറിയക്കും എതിരെ കേസുണ്ടെങ്കിൽ അതിൽ അന്വേഷണം നടത്തുകയും കുറ്റക്കാരാണെങ്കിൽ ശിക്ഷിക്കുകയും വേണം എന്നു തന്നെയാണ് യൂണിയൻ നിലപാട്. മറുനാടൻ മലയാളിയുടെ മാധ്യമ രീതിയോട് യൂണിയന് യോജിപ്പും ഇല്ല. എന്നാൽ ഉടമയ്ക്ക് എതിരായ കേസിന്റെ പേരിൽ അവിടെ തൊഴിൽ എടുക്കുന്ന മാധ്യമ പ്രവർത്തകരുടെയാകെ വീടുകളിൽ റെയ്ഡ് നടത്തുന്നത് പ്രതിഷേധാർഹമാണെന്ന് യൂണിയൻ പ്രസിഡന്റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും അറിയിച്ചു. ഉടമയെ കിട്ടിയില്ലെങ്കിൽ തൊഴിലാളികളെ ഒന്നാകെ കേസിൽ കുടുക്കുമെന്ന ഭീഷണി കേരള പൊലീസിന്റെ അന്തസ് കെടുത്തുന്ന നടപടിയാണെന്ന് കൂടി ഓർമ്മിപ്പിക്കുന്നു

Related Stories

No stories found.
logo
The Cue
www.thecue.in