വ്യാജരേഖ ചമച്ചെന്ന പരാതിയിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയ അറസ്റ്റിൽ. തൃക്കാക്കര പൊലീസ് ആണ് ഷാജനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ദില്ലിയിൽ താമസിക്കുന്ന രാധാകൃഷ്ണൻ എന്നയാൾ മുഖ്യമന്ത്രിയ്ക്ക് ഇ മെയിൽ വഴി നൽകിയ പരാതിയിൽ ആണ് നടപടി എടുത്തിരിക്കുന്നതെന്ന് പൊലീസ്.
മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന കേസില്‍ ഷാജൻ സ്കറിയ നിലമ്പൂരിൽ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. നിലമ്പൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്കറിയയുടെ പരാതിയിലാണ് നിലമ്പൂർ പൊലീസ് കേസെടുത്തത്. നിലമ്പൂർ എസ് എച്ച് ഒക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി തിരിച്ചിറങ്ങിയപ്പോഴാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 2023 ജൂലൈയിൽ തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ബിഎസ്എൻഎൽ ബിൽ വ്യാജമായി നിർമ്മിച്ച് രജിസ്ട്രാർ ഓഫ് കമ്പനീസിൽ സമർപ്പിച്ചെന്നാണ് പരാതി.
പിണറായി വിജയന്റെ അടിമകളായ പൊലീസുകാരാണ് അറസ്റ്റ് ചെയ്തതെന്ന് ഷാജൻ സ്കറിയ മാധ്യമങ്ങളോട് പ്രതികരിച്ചു. തനിക്ക് ഒരു ബന്ധമില്ലാത്ത കേസാണ് ഇതെന്നും ഷാജൻ സ്കറിയ. പിണറായി വിജയന്റെ കാലത്ത് ഇതെല്ലാം നടക്കുമെന്നും ഷാജൻ.