ആ പൗരുഷ ധാർഷ്ട്യം ഒരു ഫ്യൂഡൽ പ്രഭുവിന്റേതല്ലേ, മംഗലശ്ശേരി നീലകണ്ഠായ നമോസ്തുതേ; എം.ബി രാജേഷിന്റെ പ്രചരണ വീഡിയോയെ വിമർശിച്ച് പി ഗീത


ആ പൗരുഷ ധാർഷ്ട്യം ഒരു ഫ്യൂഡൽ പ്രഭുവിന്റേതല്ലേ, മംഗലശ്ശേരി നീലകണ്ഠായ നമോസ്തുതേ; എം.ബി രാജേഷിന്റെ  പ്രചരണ വീഡിയോയെ  വിമർശിച്ച്  പി ഗീത
Published on

എല്‍ഡിഎഫിന്റെ തൃത്താല സ്ഥാനാര്‍ഥിയും മുന്‍ എം.പിയുമായ എം.ബി രാജേഷിന്റെ സിനിമാ സ്റ്റൈല്‍ പ്രചരണ വീഡിയോയെ വിമർശിച്ച് സാമൂഹ്യപ്രവർത്തക പി ഗീത. കാലാ എന്ന രജനീകാന്ത് സിനിമയിലെ ബാക്ക് ഗ്രൗണ്ട് സ്‌കോറിനൊപ്പം സിനിമാ സ്റ്റൈലില്‍ സ്ലോ മോഷനില്‍ എം.ബി രാജേഷ് പുറത്തിറങ്ങുന്ന വീഡീയോ പാര്‍ട്ടി പ്രവര്‍ത്തകരും എം.ബി രാജേഷും ഉള്‍പ്പെടെ പങ്കുവെച്ചിരുന്നു. എന്നാൽ ദേവാസുരം സിനിമയിലെ മോഹൻലാൽ അവതരിപ്പിച്ച മംഗലശ്ശേരി നീലകണ്ഠനാണ് മലയാളികളായ രാഷ്ട്രീയ പ്രവർത്തകരെ ഏറ്റവും സ്വാധീനിച്ച കഥാപാത്രമെന്ന് പി ഗീത വീഡിയോയെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞു. തൃത്താലയിലെ ഇടതുപക്ഷ സ്ഥാനാർഥിയുടെ ഷൂ എൻട്രി ,കുട ചൂടൽ , നടത്തം ഒക്കെ ഒരൊത്ത ആണിനു ചേർന്നതാക്കി മാറ്റിയിട്ടുണ്ട്. അപ്രതിരോധ്യനാട്യത്തിലൂടെ നടപ്പിലൂടെ സ്ഥാപിച്ചെടുക്കുന്ന ആ പൗരുഷ ധാർഷ്ട്യം ഒരു ഫ്യൂഡൽ പ്രഭുവിന്റേതാണെന്നും രക്ഷകപുരുഷഭാവത്തോടെ നാടിനെയും നാട്ടാരെയും അഭിസംബോധന ചെയ്യുന്നയാൾക്ക് എന്തു തരം ജനാധിപത്യ പ്രാതിനിധ്യമാണ് അവകാശപ്പെടാനുള്ളതെന്നും പി ഗീത കുറിപ്പിലൂടെ ചോദിച്ചു.

പി ഗീതയുടെ ഫേസ്ബുക് കുറിപ്പ്

ഒരു കാര്യം വളരെ വ്യക്തമാണ്.

മംഗലശ്ശേരി നീലകണ്ഠനാണ് മലയാളികളായ രാഷ്ട്രീയ പ്രവർത്തകരെ ഏറ്റവും സ്വാധീനിച്ച കഥാപാത്രം. തൃത്താലയിലെ ഇടതുപക്ഷ സ്ഥാനാർഥിയുടെ ഷൂ എൻട്രി ,കുട ചൂടൽ , നടത്തം ഒക്കെ ഒരൊത്ത ആണിനു ചേർന്നതാക്കി മാറ്റിയിട്ടുണ്ട്. അപ്രതിരോധ്യനാട്യത്തിലൂടെ നടപ്പിലൂടെ സ്ഥാപിച്ചെടുക്കുന്ന ആ പൗരുഷ ധാർഷ്ട്യം ഒരു ഫ്യൂഡൽ പ്രഭുവിന്റേതാണെന്നു ആരാണ് ഇവരെ തിരിച്ചറിയിക്കുക? രക്ഷകപുരുഷഭാവത്തോടെ നാടിനെയും നാട്ടാരെയും അഭിസംബോധന ചെയ്യുന്നയാൾക്ക് അഹോ കഷ്ടം എന്തു തരം ജനാധിപത്യ പ്രാതിനിധ്യമാണ് അവകാശപ്പെടാനുള്ളത് !

മംഗലശ്ശേരി നീലകണ്ഠായ നമോസ്തുതേ

കാലാ സിനിമയിലെ രജനീകാന്തിനെ അനുകരിച്ചുള്ള എം ബി രാജേഷിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. ജീപ്പോടിച്ച് പാലത്തിലൂടെ എത്തുന്ന രാജേഷ്. സ്ലോ മോഷനില്‍ ജീപ്പില്‍ നിന്ന് ഇറങ്ങി കുട ചൂടി നടന്നു വരുന്നതാണ് വിഡിയോയുടെ ആശയം. മികച്ച പാര്‍ലമെന്റേറിയന്‍ ഇനി തൃത്താലയ്ക്ക് സ്വന്തം എന്ന വാചകവും വിഡിയോയിലുണ്ട്. ഇടതുഅനുകൂല പേജുകളും ആഷിക് അബു, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും വീഡിയോ ഷെയര്‍ ചെയ്തിരുന്നു.


ആ പൗരുഷ ധാർഷ്ട്യം ഒരു ഫ്യൂഡൽ പ്രഭുവിന്റേതല്ലേ, മംഗലശ്ശേരി നീലകണ്ഠായ നമോസ്തുതേ; എം.ബി രാജേഷിന്റെ  പ്രചരണ വീഡിയോയെ  വിമർശിച്ച്  പി ഗീത
രജനി ബിജിഎം, ജീപ്പ്, സ്ലോ മോഷൻ; ബൽറാനെതിരെ എം.ബി.രാജേഷിന് മാസ് ഇൻട്രോ കൊടുത്ത് സിപിഎം

കോണ്‍ഗ്രസിന്റെ യുവനേതാക്കളില്‍ പ്രധാനിയും സൈബര്‍ ഇടത്തില്‍ സര്‍ക്കാരിന്റെ നിരന്തര വിമര്‍ശകന്‍ കൂടിയായ വി.ടി ബല്‍റാം ആണ് ഇവിടെ സിറ്റിംഗ് എം.എല്‍എയും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയും. വി.ടി.ബല്‍റാമിനെതിരെ സിപിഐഎം തങ്ങളുടെ കരുത്തനായ സ്ഥാനാര്‍ത്ഥിയെ കളത്തിലിറക്കുയാണെന്നാണ് പ്രചരണം.

Related Stories

No stories found.
logo
The Cue
www.thecue.in