കെഎസ്ആര്‍ടിസിക്ക് സര്‍ക്കാരിന്റെ 30 കോടി രൂപ കൂടി; ഇതുവരെ അനുവദിച്ചത് 1111 കോടി രൂപ

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാരിന്റെ 30 കോടി രൂപ കൂടി; ഇതുവരെ അനുവദിച്ചത് 1111 കോടി രൂപ
Published on

കെഎസ്ആര്‍ടിസിക്ക് 30 കോടി രൂപകൂടി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. പ്രതിമാസം 50 കോടി രൂപ വീതമാണ് കോര്‍പറേഷന് സര്‍ക്കാര്‍ സഹായമായി നല്‍കുന്നത്. കഴിഞ്ഞ ആഴ്ച 20 കോടി നല്‍കിയിരുന്നു. 900 കോടി രൂപയാണ് ഈ വര്‍ഷം ബജറ്റില്‍ കെഎസ്ആര്‍ടിസിക്കായി വകയിരുത്തിയിരിക്കുന്നത്. 1111 കോടി രൂപ ഇതിനോടകം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ഇതുവരെ 6100 കോടി രൂപ കെഎസ്ആര്‍ടിസിക്കായി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാരിന്റെ 30 കോടി രൂപ കൂടി; ഇതുവരെ അനുവദിച്ചത് 1111 കോടി രൂപ
എന്നിട്ടും ട്രംപ് എങ്ങനെ വീണ്ടും പ്രസിഡന്റായി?

സംസ്ഥാനത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു കൂടി പെന്‍ഷനും ഈ മാസം ആദ്യം അനുവദിച്ചിരുന്നു. 1600 രൂപ വീതം 62 ലക്ഷത്തോളം പേര്‍ക്കാണ് നല്‍കുന്നതെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചത്. ഓണത്തിനോട് അനുബന്ധിച്ച് മൂന്ന് ഗഡു പെന്‍ഷന്‍ വിതരണം ചെയ്തിരുന്നു. 26.62 ലക്ഷം പെന്‍ഷന്‍കാര്‍ക്ക് ബാങ്ക് അക്കൗണ്ടുകളിലൂടെയും മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി എത്തുന്ന പെന്‍ഷന്‍ തുക വീട്ടിലെത്തിക്കുകയുമായിരുന്നു.

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാരിന്റെ 30 കോടി രൂപ കൂടി; ഇതുവരെ അനുവദിച്ചത് 1111 കോടി രൂപ
ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു, 62 ലക്ഷം ഗുണഭോക്താക്കൾക്ക് ലഭിക്കും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി 6250 കോടി രൂപ ഇതുവരെ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 211 കോടി രൂപ കൂടി അനുവദിച്ചുകൊണ്ടാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഗ്രാമപഞ്ചായത്തുകള്‍ക്ക് 150 കോടിയും ജില്ലാ പഞ്ചായത്തുകള്‍ക്ക് 7 കോടിയും ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 10 കോടിയും മുനിസിപ്പാലിറ്റികള്‍ക്ക് 18 കോടിയും കോര്‍പറേഷനുകള്‍ക്ക് 18 കോടിയും ജനറല്‍ പര്‍പ്പസ് ഫണ്ടാണ് അനുവദിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in