ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ വിഷയത്തില്‍ കര്‍ഷകര്‍ക്കൊപ്പം നിന്ന കോണ്‍ഗ്രസ് നിലപാട് തെറ്റായിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ഗാഡ്ഗിള്‍ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ തങ്ങളൊക്കെ കര്‍ഷകര്‍ക്കൊപ്പം നിന്നു. തെറ്റായിരുന്നു ആ നിലപാട്. അതില്‍ ഇന്ന് പശ്ചാത്തപിക്കുന്നു. ഗാഡ്ഗില്‍ കസ്തുരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്ക് അനുകൂലമായി കോണ്‍ഗ്രസില്‍ നിലപാട് സ്വീകരിച്ചത് പി.ടി തോമസ് മാത്രമായിരുന്നു. പി.ടി തോമസിന്റെ നിലപാടായിരുന്നു ശരിയെന്ന് കാലം തെളിയിക്കുന്നുവെന്നും കെ.സുധാകരന്‍.
കേരളത്തെ വലിയ കടക്കെണിയിലേക്ക് തള്ളിവിടുന്നതാണ് കെ റെയില്‍ പദ്ധതി. പദ്ധതി നടപ്പാക്കാന്‍ സമ്മതിക്കില്ല. എന്ത് വിലകൊടുത്തും തടയും.പിണറായിയുടെ ഭരണം നാടിനുവേണ്ടിയല്ല, കുടുംബത്തിന് വേണ്ടിയാണ്. മുതലാളിത്തത്തെ താലോലിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും കെ.സുധാകരന്‍ വിമര്‍ശിച്ചു.
ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ എസ്.എസ്.ഐ നേതാവ് ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയത് യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലിയല്ലെന്ന് കെ.സുധാകരന്‍. ധീരജിനെ നിഖില്‍ പൈലി കുത്തിയത് ആരും കണ്ടിട്ടില്ല. കേസില്‍ അറസ്റ്റിലായി ജയിലില്‍ കിടക്കുന്നവര്‍ നിരപരാധികളാണ്. കേസിലെ സത്യാവസ്ഥ പുറത്ത് വരുമെന്നും കെ.സുധാകരന്‍ പറഞ്ഞു.