കിഫ്ബി റെയ്ഡ് ഊളത്തരമെന്ന് തോമസ് ഐസക്; ഡല്‍ഹിയിലെ യജമാനന്‍മാർക്ക് വേണ്ടി എന്തും ചെയ്യുന്ന കൂട്ടമായി ചില ഏജൻസികൾ അധപതിച്ചു

കിഫ്ബി റെയ്ഡ് ഊളത്തരമെന്ന് തോമസ് ഐസക്; ഡല്‍ഹിയിലെ യജമാനന്‍മാർക്ക് വേണ്ടി എന്തും ചെയ്യുന്ന കൂട്ടമായി ചില ഏജൻസികൾ അധപതിച്ചു
Published on

കിഫ്ബിയില്‍ നടന്ന ആദായ നികുതി വകുപ്പ് റെയ്ഡിനെ വിമർശിച്ച് ധനമന്ത്രി തോമസ് ഐസക്. കിഫ്ബിക്കെതിരായ റെയ്ഡ് തെമ്മാടിത്തരം മാത്രമല്ല ഊളത്തരമാണ്. ഐആര്‍എസ്സുകാര്‍ 15 പേരെ കൂട്ടി കിഫ്ബി ഓഫീസിലെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. കിഫ്ബി ഒരു ധനകാര്യ സ്ഥാപനമാണ്. അതിന്റെ സത്‌പേര് നശിപ്പിക്കാനാണ് റെയ്ഡ് നടത്തിയതെന്നും തോമസ് ഐസക്ക് പറഞ്ഞു. ഹൂളിഗനിസത്തിന്റെ നല്ല ഉദാഹരണം ആണ് നടന്നതെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.

കിഫ്ബി റെയ്ഡ് ഊളത്തരമെന്ന് തോമസ് ഐസക്; ഡല്‍ഹിയിലെ യജമാനന്‍മാർക്ക് വേണ്ടി എന്തും ചെയ്യുന്ന കൂട്ടമായി ചില ഏജൻസികൾ അധപതിച്ചു
കിഫ്ബി-സിഎജിയുടെ രാഷ്ട്രീയക്കളിയ്ക്ക് കേരളം വഴങ്ങുകയില്ല

100 കോടിരൂപയുടെ കോണ്‍ട്രാക്ടില്‍ 10 കോടി രൂപ ഇന്‍കംടാക്‌സ് വിഹിതമായിട്ടുണ്ടെങ്കില്‍ 10 കോടി രൂപ എസ്പിബിക്ക് കൊടുക്കും. 90 കോടി രൂപ കോണ്‍ട്രാക്ടര്‍ക്ക് കൊടുക്കും. ഇങ്ങനെയാണ് ബിഡ് ചെയ്യുന്നത്. ഇതാണ് എസ്പിബിയുമായുള്ള കരാര്‍. ഇങ്ങനെയാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നതും. ഇതുവരെ 73 കോടി രൂപ ഇന്‍കംടാക്‌സ് ഡിഡക്ഷന്‍ മാത്രമായി വിവിധ എസ്പിബികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതെല്ലാം അവര്‍ ചോദിച്ചപ്പോള്‍ വിശദീകരിച്ചതും കടലസ്സു കൊടുത്തതുമാണ്. ആരെങ്കിലും അടച്ചില്ലെങ്കില്‍ ഇന്‍കംടാക്‌സുകാര്‍ എസ്പിബിയില്‍ പരിശോധിച്ചാൽ മതി. അവരാണ് ഉത്തരവാദികള്‍. ഇവിടെ മെക്കിട്ട് കയറണ്ട

കിഫ്ബി റെയ്ഡ് ഊളത്തരമെന്ന് തോമസ് ഐസക്; ഡല്‍ഹിയിലെ യജമാനന്‍മാർക്ക് വേണ്ടി എന്തും ചെയ്യുന്ന കൂട്ടമായി ചില ഏജൻസികൾ അധപതിച്ചു
കിഫ്ബി മസാല ബോണ്ടില്‍ ഇ.ഡി അന്വേഷണം; ഭരണസ്തംഭനം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് ധനമന്ത്രി

ഇന്നേവരെ എസ്പിബിക്ക് കൊടുത്ത പണം ഇന്‍കംടാക്‌സില്‍ അടക്കാതിരുന്നിട്ടില്ല. കാശും മേടിച്ച് പോക്കറ്റിലെടുത്തുവെച്ച് റെയ്ഡ് നടത്തുന്നു. ഇതാണ് തെമ്മാടിത്തം. ഡല്‍ഹിയിലെ യജമാനന്‍മാർക്ക് വേണ്ടി എന്തും ചെയ്യുന്ന കൂട്ടമായി ഇന്‍കംടാക്‌സും ഐആര്‍എസ്സും സകല ഏജന്‍സികളും അധപതിച്ചു. എന്താണ് ഇവർക്കറിയേണ്ടത്. കിഫ്ബി ഓഫീസില്‍ വന്ന് ഈ കടല്ലാസ്സെല്ലാം പരതി എന്ത് കണ്ടുപിടിക്കാന്‍ പോവുകയാണ്. കിഫ്ബിയുടെ മുഴുവന്‍ പേയ്‌മെന്റും പ്രൊജക്ടുകളും പ്രൊജക്ട് ഫണ്ട് മാനേജ്മന്റ് സിസ്റ്റത്തിന്റെ മുഴുവന്‍ പാസ് വേർഡും കൊടുക്കാം.

Related Stories

No stories found.
logo
The Cue
www.thecue.in