ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി മുന്നേറുന്നു. രാവിലെ 10.00 മണിക്ക് 100451 വോട്ടിന്റെ ലീഡാണ് പ്രിയങ്ക നേടിയത്. 149,346 വോട്ടുകള്‍ പ്രിയങ്കയ്ക്ക് ലഭിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥി സിപിഐയിലെ സത്യന്‍ മൊകേരിക്ക് 48,895 വോട്ടുകള്‍ ലഭിച്ചു. ബിജെപിയുടെ നവ്യ ഹരിദാസിന് 27,921 വോട്ടുകള്‍ മാത്രമാണ് നേടാനായത്. പാലക്കാട് ആദ്യഘട്ടത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി സി.കൃഷ്ണകുമാര്‍ ലീഡ് ചെയ്‌തെങ്കിലും പിന്നീട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ലീഡ് പിടിച്ചു. 1366 വോട്ടുകളാണ് രാഹുലിന്റെ ലീഡ്. കൃഷ്ണകുമാറിന് 15,910 വോട്ടുകളും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.സരിന് 8979 വോട്ടുകളും ലഭിച്ചു. ചേലക്കര നിയമസഭാ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥി യു.ആര്‍.പ്രദീപ് മുന്നേറുന്നു. 7598 വോട്ടുകളാണ് ലീഡ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് 15196 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ.ബാലകൃഷ്ണന് 9455 വോട്ടുകള്‍ ലഭിച്ചു.