ആറ്റിങ്ങലില്‍ എട്ടുവയസുകാരിയെ പിങ്ക് പോലീസ് അപമാനിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥയാണ് നഷ്ടപരിഹാരം നല്‍കേണ്ടതെന്ന് സര്‍ക്കാര്‍. സര്‍ക്കാര്‍ നല്‍കേണ്ടതല്ലേയെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.
മോഷണക്കുറ്റം ആരോപിച്ചായിരുന്നു പിങ്ക് പോലീസ് എട്ടുവയസുകാരിയെ പരസ്യ വിചാരണ നടത്തിയത്. സംഭവത്തില്‍ ഒന്നരലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കോടതി ചെലവിനായുള്ള 25,000 രൂപയും സര്‍ക്കാര്‍ നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കേണ്ട എന്നായിരുന്നു സര്‍ക്കാര്‍ വാദിച്ചിരുന്നത്. ഇത് തള്ളിയായിരുന്നു കോടതി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.