എത്ര തവണ പോര് നടന്നു? ഒരാഴ്ച കഴിയുമ്പോൾ കോംപ്രമൈസ്; മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ പോര് നാടകം: വി.ഡി.സതീശൻ

എത്ര തവണ പോര് നടന്നു? ഒരാഴ്ച കഴിയുമ്പോൾ കോംപ്രമൈസ്; മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ പോര് നാടകം: വി.ഡി.സതീശൻ
Published on

മുഖ്യമന്ത്രിയും സർക്കാരും എപ്പോഴാണോ പ്രതിസന്ധിയിലാകുന്നത് അപ്പോഴൊക്കെ മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ പോരാണെന്ന് പറയും. മറ്റു വിഷയങ്ങളൊക്കെ മാറ്റി ഇതു തന്നെ ചർച്ചയാക്കും. ഒരാഴ്ച കഴിയുമ്പോൾ അവർ തമ്മിൽ കോംപ്രമൈസ് ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ക്യാബിനറ്റ് ചേർന്ന് നിയമസഭ കൂടാൻ തീരുമാനിച്ച് ഗവർണർ അംഗീകാരം നൽകിയാൽ ഓർഡിനൻസ് ഇറക്കാൻ പാടില്ല. ഓർഡിനൻസ് ഇറക്കാൻ പാടില്ലെന്നത് ഭരണഘടനാപരമായ നിയമമാണ്. എന്നാൽ സർക്കാർ ഓർഡിനൻസ് ഇറക്കി. ആ ഓർഡിനൻസിൽ ഗവർണർ ഒപ്പുവയ്ക്കുകയും ചെയ്തു. സർക്കാരും ഗവർണറും നിയമം തെറ്റിച്ചു. നിയമവിരുദ്ധമായ കാര്യങ്ങൾ നടത്താൻ ഇവർ ഒത്തുകൂടും. എന്നിട്ട് സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ തമ്മിൽ പോരാണെന്നു പറയും. എത്ര തവണ പോര് നടന്നു. എല്ലാം കോംപ്രമൈസാകും. ഇത് നാടകമാണ്. സർക്കാർ പ്രതിസന്ധിയിലാണെന്ന് കൊച്ചു കുട്ടികൾക്ക് പോലും അറിയാം. അപ്പോഴാണ് വിഷയം മാറ്റാൻ ഇവർ തമ്മിൽ പോര്. അതിന് ഞങ്ങൾ ഒരു ഗൗരവവും നൽകുന്നില്ല. ഇത് ഒരാഴ്ച നീണ്ടു നിൽക്കും. ചിലപ്പോൾ തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ തുടരും.

വി.ഡി.സതീശൻ പറഞ്ഞത്

കേരളത്തിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ അവിശുദ്ധ ബാന്ധവമുണ്ടെന്ന പ്രതിപക്ഷ ആരോപണം സത്യമാണെന്നു വ്യക്തമായി. അതിനെ മറികടന്നാണ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഇരുപതിൽ 18 സീറ്റിലും വിജയിച്ചത്. ആ വിജയം ആവർത്തിക്കും. ആർ.എസ്.എസ് നേതാക്കളെ കാണാൻ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയെ വിട്ടത് ആരാണെന്നൊക്കെ എല്ലാവർക്കും വ്യക്തമായി. പൂരം കലക്കിയതാണെന്നു പ്രതിപക്ഷം ആദ്യം പറഞ്ഞപ്പോൾ ആരും സമ്മതിച്ചില്ല. ഇപ്പോൾ സി.പി.ഐയുടെയും സി.പി.എമ്മിന്റെയും മന്ത്രിമാരും പറയുന്നത് പൂരം കലക്കിയെന്നാണ്. ബി.ജെ.പിയെ ജയിപ്പിക്കുന്നതിനു വേണ്ടിയാണ് പൂരം കലക്കിയത്.

എത്ര തവണ പോര് നടന്നു? ഒരാഴ്ച കഴിയുമ്പോൾ കോംപ്രമൈസ്; മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ പോര് നാടകം: വി.ഡി.സതീശൻ
പ്രിയദര്‍ശന്‍ പ്രിവ്യൂ കണ്ട് കരഞ്ഞു, അപ്പോഴാണ് ആ സിനിമ വിജയിക്കുമെന്ന് ഉറപ്പ് തോന്നിയത്: ശ്രീനിവാസന്‍

പറയാൻ പറ്റാത്ത കാര്യങ്ങൾ വരുമ്പോൾ മുഖ്യമന്ത്രി മിണ്ടാതിരിക്കുകയും മൗനത്തിന്റെ മാളത്തിൽ ഒളിക്കുകയും ചെയ്യും. നിയമസഭയിൽ പോലും ഉത്തരം പറയാൻ പറ്റിയില്ല. നിങ്ങൾ അറിയാതെയാണ് മലപ്പുറത്തെ കുറിച്ച്, ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കായി പണം ഉപയോഗിച്ചതെന്ന് നിങ്ങൾ ഇന്റർവ്യൂ കൊടുത്തതെങ്കിൽ എന്തുകൊണ്ട് പി.ആർ ഏജൻസിക്കെതിരെ കേസെടുത്തില്ല? എഴുതിക്കൊടുത്തെന്നു പറയുന്ന മുൻ എം.എൽ.എയുടെ മകനോട് എന്തിനാണ് അങ്ങനെ ചെയ്തതെന്ന് ഫോണിൽ പോലും മുഖ്യമന്ത്രി ചോദിച്ചില്ല. അതിനർത്ഥം മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും അറിഞ്ഞു കൊണ്ടാണ് എല്ലാം നടന്നതെന്നാണ്. സെപ്തംബർ 13-ന് ദേശീയ മാധ്യമങ്ങൾക്ക് പി.ആർ ഏജൻസി നൽകിയ പത്രക്കുറിപ്പും 21-ന് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനവും 29-ന് ഹിന്ദുവിന് നൽകിയ ഇന്റർവ്യൂവും ഒരു സ്ഥലത്ത് ഉണ്ടാക്കിയതാണ്. അത് ബി.ജെ.പിയുടെ ഓഫീസിലാണോ സി.പി.എമ്മിന്റെ ഓഫീസിലാണോ ഉണ്ടാക്കിയതെന്ന സംശയം മാത്രമെയുള്ളൂ. സംഘ്പരിവാർ അജണ്ടയാണ് ഇതിലെല്ലാം.

എത്ര തവണ പോര് നടന്നു? ഒരാഴ്ച കഴിയുമ്പോൾ കോംപ്രമൈസ്; മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ പോര് നാടകം: വി.ഡി.സതീശൻ
350 കോടി ബഡ്ജറ്റിൽ‌ 'സിങ്കം എ​ഗെയ്ൻ'; ചിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയതാര്? കണക്കുകൾ ഇങ്ങനെ
എത്ര തവണ പോര് നടന്നു? ഒരാഴ്ച കഴിയുമ്പോൾ കോംപ്രമൈസ്; മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ പോര് നാടകം: വി.ഡി.സതീശൻ
ഷൂട്ട് കഴിഞ്ഞിട്ടാണ് അവൻ പറയുന്നത് അളിയാ ഇത് അടിച്ചുമാറ്റിയതാ എന്ന്; തല്ലുമാല-പൾപ്പ് ഫിക്ഷൻ റെഫറൻസിൽ രസകരമായ മറുപടിയുമായി ഖാലിദ് റഹ്മാൻ

നവകേരള സദസിനെതിരെ പ്രതിഷേധിച്ചതിന് ആലപ്പുഴയിലെ കെ.എസ്.യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് പിടിച്ചു വച്ചിരിക്കുമ്പോഴാണ് പിന്നാലെ എത്തിയ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ഉൾപ്പെടെയുള്ളവർ മർദ്ദിച്ചത്. അതിന്റെ ദൃശ്യങ്ങൾ എല്ലാ മാധ്യമങ്ങളിലുമുണ്ട്. കേരളം മുഴുവൻ അതു കണ്ടതുമാണ്. അത് കാണാത്തത് കേരളത്തിലെ പൊലീസ് മാത്രമാണ്. അവർ സി.പി.എമ്മിന്റെ അടിമക്കൂട്ടമാണ്. അതിനെതിരെ നിയമപരമായ മറ്റു നടപടികൾ നോക്കും.

Related Stories

No stories found.
logo
The Cue
www.thecue.in