ഇരിക്കുന്ന കസേര ജനങ്ങളെ സേവിക്കാനുള്ളത്; ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

ഇരിക്കുന്ന കസേര ജനങ്ങളെ സേവിക്കാനുള്ളത്; ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി
Published on

ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരിക്കുന്ന കസേര ജനങ്ങളെ സേവിക്കാനുള്ളതാണ്. അത് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യമുണ്ടാകണം. തന്റെ പേന ജനങ്ങളെ സേവിക്കാനുള്ളതാണെന്ന ബോധം ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മതിയായ ശമ്പളം ലഭിക്കുന്നുണ്ട്. അതുകൊണ്ട് ജീവിക്കാന്‍ തയ്യാറാവണം. ജോലിയിലിരുന്നു കൊണ്ട് കൂടുതല്‍ സമ്പാദിക്കാമെന്ന് കരുതരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി.

കൈക്കൂലി വാങ്ങുന്നത് മാത്രമല്ല അഴിമതി. നിശ്ചിത സമയത്തിനുള്ളില്‍ തീരുമാനമെടുക്കാതിരിക്കുന്നതും തീരുമാനമെടുക്കുന്നതില്‍ അനാവശ്യ കാലതാമസമുണ്ടാവുന്നകും അഴിമതിയുടെ പട്ടികയില്‍ വരും.

സംരംഭകരും നിക്ഷേപകരും സേവനം ചെയ്യാന്‍ വരുന്നരാണ്. അവര്‍ നാടിന്റെ ശത്രുക്കളല്ല. വ്യവസായ വാണിജ്യ സംരംഭങ്ങള്‍ക്ക് ഭൂമി അനുവദിക്കുന്നതില്‍ തീരുമാനം നീട്ടി കൊണ്ടു പോകുന്നത് അവസാനിപ്പിക്കണം. ഭൂമി സംബന്ധമായ അപേക്ഷകളില്‍ ഓരോ ഓഫീസും നടപടി സ്വീകരിക്കുന്നത് പരിശോധിക്കണം. എത്ര അപേക്ഷകള്‍ തീരുമാനമാകാതെ കിടക്കുന്നുണ്ടെന്നും അതിനെന്താണ് തടസ്സമെന്നും ഉദ്യോഗസ്ഥ തലത്തില്‍ പരിഹരിക്കാവുന്ന വിഷയമാണോയെന്നും പരിശോധിക്കണം. ഇതിന്റെ ജില്ലാ തല കണക്കെടുക്കാന്‍ റവന്യുവകുപ്പ് തയ്യാറാവണം. റവന്യുദിനത്തിന്റെ ഉദ്ഘാടന പരിപാടിയിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനം.

Related Stories

No stories found.
logo
The Cue
www.thecue.in