യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക അടുത്തയാഴ്ച, ഘടകകക്ഷികള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് ഉമ്മന്‍ചാണ്ടി

യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക അടുത്തയാഴ്ച, ഘടകകക്ഷികള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് ഉമ്മന്‍ചാണ്ടി
Published on

യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക അടുത്തയാഴ്ചയോടെ. യുഡിഎഫ് സീറ്റ് വിഭജനം അന്തിമഘട്ടത്തിലെത്തിയെന്ന് ഉമ്മന്‍ചാണ്ടി. മാണി സി കാപ്പന്റെ കാര്യത്തില്‍ നിലപാട് സ്വീകരിക്കേണ്ടത് യുഡിഎഫാണ്. ജോസഫ് പക്ഷത്തിന് സീറ്റ് നല്‍കുന്ന കാര്യത്തിലും യുഡിഎഫ് തീരുമാനമെടുക്കും.

സാഹചര്യം മനസിലാക്കി ഘടകകക്ഷികള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 24 ന്യൂസ് ചാനലിനോടാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.

30 മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെയാവും ആദ്യഘട്ടത്തില്‍ പ്രഖ്യാപിക്കുകയെന്നറിയുന്നു. ആദ്യ പട്ടികയില്‍ ഉള്‍പ്പെടുത്തുക സിറ്റിംഗ് സീറ്റുകളും വിജയ സാധ്യതയുള്ള മണ്ഡലങ്ങളുമായിരിക്കും. പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രാതിനിധ്യമുണ്ടാകുമെന്നറിയുന്നു.

യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ച ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും ഉമ്മന്‍ചാണ്ടി. യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം സുനിശ്ചിതമാണെന്നും ഉമ്മന്‍ചാണ്ടി

Related Stories

No stories found.
logo
The Cue
www.thecue.in