വിജിലൻസ് പിടിച്ചെടുത്തത് തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന് കെ. എം ഷാജി; 47 ലക്ഷത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുസ്ലിം ലീഗ്

വിജിലൻസ് പിടിച്ചെടുത്തത് തിരഞ്ഞെടുപ്പ്  ഫണ്ടാണെന്ന്  കെ. എം ഷാജി; 47 ലക്ഷത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുസ്ലിം ലീഗ്
Published on

കണ്ണൂരിലെ വസതിയിൽ നിന്നും വിജിലൻസ് പിടിച്ചെടുത്തത് തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന് കെ. എം ഷാജി. ഇതിന് കൃത്യമായ രേഖകളുണ്ടെന്നും വിജിലൻസിന് മുൻപാകെ ഹാജരാക്കിയെന്നും കെ. എം ഷാജി പറഞ്ഞു. കൂടുതൽ രേഖകൾ ഒരാഴ്ചയ്ക്കകം ഹാജരാക്കും. ചിലർ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയായെന്നും വിജിലൻസിന്റെ ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ കെ. എം ഷാജി മാധ്യമങ്ങളോട് പ്രതികരിച്ചു.

അഞ്ച് മണിക്കൂറോളമാണ് വിജിലൻസ് കെ. എം ഷാജിയെ ചോദ്യം ചെയ്തത്. ക്ലോസറ്റിൽ നിന്നാണ് പണം പിടിച്ചെടുത്തതെന്ന് ചിലർ പ്രചരിപ്പിച്ചു. ക്ലോസറ്റിൽ നിന്നോ ടിവിയിൽ നിന്നോ അല്ല പണം കണ്ടെത്തിയത്. ക്യാമ്പ് ഹൗസിലെ കട്ടിലിനടിയിൽ നിന്നാണ് പണം കണ്ടെത്തിയത്. ഇതിന് കൃത്യമായ രേഖകളുണ്ട്. ആധാരങ്ങൾ പിടിച്ചെടുത്തു എന്നത് തെറ്റായ പ്രചാരണമാണെന്നും കെ. എം ഷാജി പറഞ്ഞു.

അതെ സമയം കെ.എം. ഷാജിയുടെ വീട്ടില്‍ നിന്നും വിജിലന്‍സ് കണ്ടെത്തിയ 47 ലക്ഷത്തിന്റെ ഉത്തരവാദിത്തം മുസ്ലിം ലീഗ് ഏറ്റെടുത്തു. പണം തിരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് കെ.പി.എ. മജീദിന്റെ വിശദീകരണം.

അതെ സമയം കെ.എം. ഷാജിയുടെ വീട്ടില്‍ നിന്നും വിജിലന്‍സ് കണ്ടെത്തിയ 47 ലക്ഷത്തിന്റെ ഉത്തരവാദിത്തം മുസ്ലിം ലീഗ് ഏറ്റെടുത്തു. പണം തിരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് കെ.പി.എ. മജീദിന്റെ വിശദീകരണം. ഇത്തരമൊരു സാഹചര്യത്തിൽ ഷാജിയുടെ വീട്ടിൽ റെയ്ഡ് നടക്കുന്നത് വളരെ ദൗർഭാഗ്യകരമാണെന്നും കെ.പി.എ. മജീദ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in